അവാര്‍ഡ് സ്വപ്നവുമായി ദിലീപ്

By Staff

അവാര്‍ഡ് സ്വപ്നവുമായി ദിലീപ്
ഏപ്രില്‍ 01, 2004

അവാര്‍ഡ് നേടുക എന്നത് ഏത് നടന്റേയും സ്വപ്നം തന്നെയാണ്. അത് ഒന്നിലേറെ ആയാലും കുഴപ്പം ഒന്നുമില്ല. എന്തായാലും ദീലീപിന്റെ അവാര്‍ഡ് സ്വപ്നത്തിന് മുളപൊട്ടുകയാണ്. മികച്ച ചലച്ചിത്രങ്ങള്‍ എടുത്ത് പേര് നേടിയ ടി.വി. ചന്ദ്രന്റെ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ ദിലീപിന് അവസരം കിട്ടിയിരിയ്ക്കുകയാണ്.

ചില ആവര്‍ത്തന വിരസമായ വേഷങ്ങള്‍ ചെയ്താണെങ്കിലും ജനങ്ങളെ ആകര്‍ഷിച്ച ദിലീപ് ഒരുപക്ഷേ ടി.വി. ചന്ദ്രന്റെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഏറെ ജനങ്ങള്‍ കണ്ടെന്ന് വരില്ല. കാരണം ചന്ദ്രന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ ജനപ്രീയ ചിത്രങ്ങളാണെന്ന് പറയാനാവില്ല. എന്നാല്‍ കലാമൂല്യം മെച്ചപ്പെടുത്താന്‍ എന്നും ചന്ദ്രന്‍ ശ്രമിയ്ക്കാറുണ്ട്. അതുകൊണ്ടാണ് ദിലീപിന്റെ അവാര്‍ഡ് സ്വപ്നം സാക്ഷാല്‍കരിയ്ക്കാന്‍ ഇതുവഴി കഴിഞ്ഞേയ്ക്കുമെന്ന് കരുതുന്നത്.

ഇതുവരെ ഇത്തരത്തിലുളള സംവിധായകരുടെ കൂടെ അഭിനയിയ്ക്കാന്‍ ദിലീപിന് അവസരം കിട്ടിയിച്ചില്ല. അതുകൊണ്ട് ദിലീപും ഉള്ളില്‍ സന്തോഷത്തിലാണ്. തന്റെ അഭിനയ ജീവിതത്തിലെ ഗ്രാഫ് ഇത് ഉയര്‍ത്തുമെങ്കില്‍ നല്ലതല്ലേ?

ചന്ദ്രന്റെ കഴിഞ്ഞ ചിത്രം അവാര്‍ഡുകള്‍ വാരി കൂട്ടിയിരുന്നു. പാഠം ഒന്ന് ഒരു വിലാപം എന്നതായിരുന്നു ആ ചിത്രം. സംവിധായകന്‍ ചന്ദ്രനായതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അടുത്ത ചിത്രം തികച്ചും വ്യത്യസ്ഥമായിരിയ്ക്കുമെന്നാണ് എല്ലാ ചലച്ചിത്ര പ്രേമികളുടേയും വിശ്വാസം. ഈ ചിത്രത്തില്‍ ദിലീപിനെ അഭിനയിപ്പിയ്ക്കാന്‍ തീരുമാനിച്ചത് ചന്ദ്രന്‍ തന്നെയാണ്. ഈ വര്‍ഷം തന്നെ ചിത്രം പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷം തനിയ്ക്ക് ഈ ചിത്രം ആവാര്‍ഡ് നേടിതരണേ എന്ന് പ്രാര്‍ത്ഥിയ്ക്കുകയാണ് ഇപ്പോള്‍ ദിലീപ്.

നടനെ തീരുമാനിച്ച് കഴിഞ്ഞെങ്കിലും കഥ ഒന്നും ചന്ദ്രന്‍ വെളിപ്പെടുത്തിയിട്ടില്ല. പേരും തീരുമാനിച്ചിട്ടില്ല. വളരെ വൈകാതെ തന്നെ ഇതൊക്കെ ഉണ്ടാവും.

ജോഷി ചിത്രമായ റണ്‍വേ, പ്രിയദര്‍ശന്റെ വെട്ടം, ലാല്‍ ജോസിന്റെ അത്ഭുതവിളക്ക് എന്നിവയാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ദിലീപ് ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X