എല്ലാ ചിത്രത്തിലും അഭിനയിയ്കാന്‍ മീരയില്ല

By Staff

എല്ലാ ചിത്രത്തിലും അഭിനയിയ്കാന്‍ മീരയില്ല
ഏപ്രില്‍ 01, 2004

മീരാജാസ്മിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ഒന്നു രണ്ട് അവാര്‍ഡുകള്‍ കിട്ടിയതിന് ശേഷം മീരയ്ക്ക് കൈ നിറയെ കാള്‍ ഷീറ്റുകള്‍. സമയം ഒട്ടും ഇല്ല. അത്രയ്ക്കാണ് സിനിമകള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒട്ടേറെ ചിത്രങ്ങള്‍ അഭിനയിയ്ക്കുന്നുണ്ട്. വന്‍ തുക ചോദിച്ച് തമിഴ് സംവിധായകരോട് മീര ആദ്യം പിണങ്ങിയതാണ്. എന്നാല്‍ വൈകാതെ പിണക്കം ഒക്കെ മാറ്റി അവരുമായി രമ്യമായി. മലയാളത്തില്‍ കിട്ടുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കൊടുക്കാന്‍ അവര്‍ തയ്യാറാണ്. എന്നാല്‍ അതിന്റെ ഇരട്ടി വേണമെന്ന് പറഞ്ഞാണ് മീര അവരോട് വഴക്കിട്ടത്. എന്തായാലും ഇപ്പോള്‍ മീരയ്ക്ക് വഴക്കൊന്നുമില്ല. സൗമ്യമായി ലൊക്കേഷനില്‍ പോകുന്നു. അഭിനയിക്കുന്നു.

ആ തിരക്ക് കൊണ്ടാണെന്ന് തോന്നുന്നു മീര ഒരു മലയാള ചിത്രത്തിനായി ഉണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറി. കലാ സംവിധായകനായ സാബു സിറില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അനന്തഭദ്രം എന്ന ചിത്രത്തില്‍ നിന്നാണ് മീര പിന്മാറിയത്. നായകന്‍ പൃഥ്വിരാജായിരുന്നു. സാബുവുമായി സംസാരിച്ച് കരാര്‍ ഉറപ്പിച്ച് ഒരു ലക്ഷം രൂപയും മീര വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ കഴിയില്ലെന്ന് മീര സാബുവിനെ അറിയിച്ചിരിയ്ക്കുകയാണ്.

അനന്തഭദ്രത്തിലെ സര്‍പ്പസൗന്ദര്യമുള്ള നായികയുടെ വേഷമാണ് മീര അവതരിപ്പിയ്ക്കാമെന്നാണ് ഏറ്റിരുന്നത്. പിന്മാറാന്‍ കാരണം ഒന്നും മീര പറയുന്നില്ല.

എന്തായാലും ഇതുകൊണ്ട് പൃഥ്വിരാജിന് അല്പം സമാധാനമായി. ഇനി ആരും ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ ക്യാമറയ്ക്ക് മുന്നിലല്ലാതെ മീരയും പൃഥ്വിരാജും കുഴഞ്ഞാടി എന്ന് അപവാദം പറയില്ലല്ലോ. കഴിഞ്ഞ കുറേക്കാലമായി പൃഥ്വിരാജിനേയും മീരയേയും ചേര്‍ത്ത് ചലച്ചിത്ര ലോകത്ത് ഒട്ടേറെ കഥകള്‍ ഇറങ്ങിയിരുന്നു. പൃഥ്വിരാജ് മീരയെ കല്യാണം കഴിച്ചെന്ന് പോലും വാര്‍ത്ത പരന്നിരുന്നു. ഒടുവില്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക അത് നിഷേധിച്ചപ്പോഴാണ് പുക ഒന്ന് അടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X