twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചേംബറിന്റെ കരാറില്‍ ഒപ്പിടില്ല:; സൗഹാര്‍ദകരാറാവാം - അമ്മ

    By Super
    |

    കൊച്ചി: ചലച്ചിത്ര താരങ്ങള്‍ക്കായി ഫിലം ചേംബര്‍ ഉണ്ടാക്കിയ കരാറില്‍ ഒപ്പ്വയ്ക്കണ്ടെന്ന് താരങ്ങളുടെ സംഘടനയായ അമ്മ യുടെ പ്രത്യേക യോഗം തീരുമാനിച്ചു.

    പകരം സൗഹാര്‍ദപരമായ കരാറില്‍ ഒപ്പിടാന്‍ തയ്യാറാണെന്നാണ് താരങ്ങളുടെ നിലപാട്. ചേംബര്‍ കരാര്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച മുതല്‍ പുതിയ ചിത്രങ്ങള്‍ക്ക് അമ്മ അംഗങ്ങള്‍ കാള്‍ഷീറ്റ് നല്‍കില്ല.

    നിര്‍മാതാക്കളും താരങ്ങളും ഒപ്പുവയ്ക്കേണ്ട ചേംബറിന്റെ കരാര്‍ അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് പത്രസമ്മേളനത്തില്‍ അമ്മ അദ്ധ്യക്ഷന്‍ ഇന്നസെന്റും ജനറല്‍ സെക്രട്ടറി മോഹന്‍ലാലും പറഞ്ഞു. നിര്‍മാതാക്കളുടെ ന്യായമായ പ്രശ്നങ്ങള്‍ പരിഹരിച്ചുള്ള ഏത് ഉടമ്പടിയിലും ഒപ്പുവെയ്ക്കാം. ഇപ്പോഴത്തെ കരാറിലെ നല്ലവശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. താരങ്ങള്‍ സ്വയം അച്ചടക്കം പാലിക്കാനും സംപ്രേഷണം ചെയ്യുന്ന സ്റേജ് ഷോകളില്‍ പങ്കെടുക്കാതിരിക്കാനും തീരുമാനിച്ചു.

    അഭിനേതാക്കളുടെ വ്യക്തിത്വം അടിയറവെയ്ക്കുന്ന ഉടമ്പടികളൊന്നും സ്വീകാര്യമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധം അമ്മ അംഗങ്ങളില്‍ നിന്ന് നടപടികളൊ പ്രസ്താവനകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇന്നസന്റ് വ്യക്തമാക്കി.

    ഇപ്പോള്‍ ചേംബര്‍ ഉണ്ടാക്കിയിരിയ്ക്കുന്ന കരാറിന് പകരം ഉണ്ടാക്കേണ്ട കരാര്‍ ഏതുരൂപത്തിലായിരിക്കണമെന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അമ്മ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ അഭിനേതാക്കളിലെ നിര്‍മാതാക്കളായ മോഹന്‍ലാല്‍, ദിലീപ്, സിദ്ധിഖ്, മണിയന്‍പിള്ള രാജു എന്നിവര്‍ മുന്‍കയ്യെടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തല ചര്‍ച്ചയ്ക്കും തയ്യാറാണ്. പ്രശ്നം വേഗം തീര്‍ക്കാനാണു നീക്കം.

    ജോ.സെക്രട്ടറി ഇടവേളബാബു, ഖജാന്‍ജി ജഗദീഷ്, മമ്മൂട്ടി, ദിലീപ്, നെടുമുടിവേണു, ടി.പി.മാധവന്‍, ബൈജു, ഗണേഷ്കുമാര്‍, കലാഭവന്‍ മണി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    Read more about: amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X