ശംഭുവിലേക്ക് ബാബു ആന്റണിക്ക് ക്ഷണം
ശംഭുവിലേക്ക് ബാബു ആന്റണിക്ക് ക്ഷണം
ഏപ്രില്‍ 02, 2004
കെ. ബി. മധു സംവിധാനം ചെയ്യുന്ന ശംഭു എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്ഷണം സ്വീകരിക്കുന്നതു സംബന്ധിച്ച് താന്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും ബാബു ആന്റണി അറിയിച്ചു.
ഓഫര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബാബു ആന്റണി വ്യക്തമാക്കി. പ്രത്യേക പ്രാധാന്യമൊന്നുമില്ലാത്ത വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വില്ലനായും നായകനായും മലയാളത്തില്‍ തിളങ്ങിനിന്നിരുന്ന ബാബു ആന്റണി ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള പ്രതീക്ഷയിലാണ്. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ വജ്രത്തില്‍ ബാബു ആന്റണി വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു ഇടവേളക്ക് ശേഷം ബാബു ആന്റണി അഭിനയിക്കുന്ന മലയാള ചിത്രമായ വജ്രത്തില്‍ അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ വജ്രത്തിന്റെ റിലീസിംഗ് നീണ്ടുപോവുകയാണ്.


Click it and Unblock the Notifications