കരാറില്‍ ഇളവില്ല, ചര്‍ച്ചയില്ല - ഫിലിംചേംബര്‍
കൊച്ചി: സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ വെച്ച നിബന്ധനകളില്‍ ഇളവനുവദിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയുമില്ലെന്ന് കേരള ഫിലിം ചേംബര്‍ പ്രസിഡണ്ട് സിയാദ് കോക്കര്‍ പറഞ്ഞു. സിനിമാ രംഗത്ത് ഇനിയെങ്കിലും അച്ചടക്കം അനിവാര്യമാണ്.
അമ്മയുമായി വീണ്ടും ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് അമ്മയോ അത് ഏത് സംഘടന ആണെന്നായിരുന്നു സിയാദ് കോക്കറുടെ ചോദ്യം. ഇനി ഒരു സംഘടനയുമായും ചര്‍ച്ച ഇല്ല. ഞങ്ങള്‍ നിര്‍മ്മാതാക്കളാണ് അവര്‍ അഭിനേതാക്കളണ്. ചേംബറും അഭിനേതാക്കളുമായി മാത്രമേ കരാറുള്ളു. അതായത് അഭിനേതാക്കളുമായി വ്യക്തിപരമായ കരാറേയുള്ളൂ.
ഇവര്‍ നിബന്ധനകള്‍ അംഗീകരിക്കണം. അമ്മയില്‍ അംഗങ്ങളല്ലാത്ത പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്ന കമല്‍ ചിത്രം ഈയാഴ്ച തുടങ്ങും. നിര്‍മാണച്ചെലവ് ഒന്നരക്കോടിരൂപയില്‍ നിര്‍ത്തണമെന്നതാണ് ചേംബറിന്റെ ലക്ഷ്യം. കരാര്‍ അംഗീകരിക്കാന്‍ തയ്യാറുള്ള അമ്മ അംഗങ്ങളെ സ്വീകരിക്കുമെന്നും സിയാദ് കോക്കര്‍ അറിയിച്ചു.


Click it and Unblock the Notifications