ജൂണ്‍ മുതല്‍ തീയറ്ററുകള്‍ അടയ്ക്കും
ജൂണ്‍ മുതല്‍ തീയറ്ററുകള്‍ അടയ്ക്കും
ഏപ്രില്‍ 02, 2004
കൊച്ചി: സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂണ്‍ മധ്യത്തോടെ തീയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ എസ്. ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ ഫിലിം ചേമ്പറിനെ ചുമതലപ്പെടുത്തി.
വിനോദ നികുതി 20 ശതമാനമാക്കുക, സിനിമയ്ക്ക് ചെറുകിട വ്യവസായാനുകൂല്യം നല്‍കുക, വൈദ്യുതിക്ക് പ്രത്യേക താരിഫ് ഏര്‍പ്പെടുത്തുക എന്നിവയാണ് ആവശ്യങ്ങള്‍.
ഇപ്പോള്‍ ഫിലിം ചേംബറും അഭിനേതാക്കളുമായി ഉണ്ടായിരിയ്ക്കുന്ന പ്രശ്നത്തില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പൂര്‍ണമായും ചേംബറിന്റെ പക്ഷത്താണ്. പല തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളാണ് എന്നതാണ് ഇതിന് കാരണം.


Click it and Unblock the Notifications