45 പുതുമുഖങ്ങളോടൊപ്പം മമ്മൂട്ടി

By Staff

45 പുതുമുഖങ്ങളോടൊപ്പം മമ്മൂട്ടി
ഏപ്രില്‍ 02, 2004

45 പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം. ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതൊരു ആദ്യസംഭവമായിരിക്കും. ബ്ലെസ്സി സംവിധാനം ചെയ്യുന്ന കാഴ്ച എന്ന ചിത്രത്തിനാണ് ഈ സവിശേഷത.

മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കിലും ചിത്രത്തിലെ പ്രധാനവും അപ്രധാനവുമായ വേഷങ്ങളില്‍ 45 പുതുമുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ചില പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പുതുമയുള്ള കഥയാണ് കാഴ്ചയില്‍ ബ്ലെസ്സി പറയുന്നത്. ഭൂകമ്പം നടന്ന ഗുജറാത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോവുന്ന കുട്ടനാട്ടുകാരനായ ഡോക്ടറായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

ഗുജറാത്തിലെത്തിയ ഡോക്ടര്‍ തന്റെ ദൗത്യത്തിനിടയില്‍ പലരെയും അയാള്‍ കണ്ടുമുട്ടി. അവിടെ വച്ച് കണ്ടുമുട്ടിയ ഒരു കുട്ടിയുമായി അയാള്‍ക്ക് പ്രത്യേക ബന്ധമുണ്ടായി. ആ കുട്ടിയുമായി അയാള്‍ തന്റെ നാട്ടിലെത്തി. തുടര്‍ന്ന് അയാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്.

നവാഗത സംവിധാനായകനായ ബ്ലെസ്സി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. പത്മരാജന്‍, ഐ.വി. ശശി, വേണു നാഗവള്ളി, ജയരാജ്, ലോഹിതദാസ്, സുന്ദര്‍ദാസ്, ജോസ് തോമസ്, രാജീവ് അഞ്ചല്‍ എന്നീ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ബ്ലസ്സി സ്വതന്ത്രസംവിധായകനാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X