കലിംഗയില്‍ പൃഥ്വിരാജും കാവ്യയും

By Staff

കലിംഗയില്‍ പൃഥ്വിരാജും കാവ്യയും
ഏപ്രില്‍ 02, 2005

വിനോദ് വിജയന്‍ ഒരുക്കുന്ന കലിംഗ എന്ന ചിത്രത്തില്‍ പൃഥ്വിരാജും കാവ്യാ മാധവനും നായികാനായകന്‍മാരാവുന്നു. ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ വിനോദ് വിജയന്റെ രണ്ടാമത്തെ ചിത്രമാണിത്.

ഇതിനുമുമ്പ് കഥ എന്ന ചിത്രത്തില്‍ മാത്രമാണ് പൃഥ്വിരാജും കാവ്യാമാധവനും നായികാനായകന്‍മാരായിട്ടുള്ളത്. സുന്ദര്‍ദാസ് സംവിധാനം ചെയ്ത ആ ചിത്രം ഇതുവരെ പ്രദര്‍ശനത്തിനെത്തിയിട്ടില്ല.

ക്വട്ടേഷനില്‍ നായകനായ അരുണ്‍ ഈ ചിത്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ഇന്നസെന്റ്, പി. കെ. റോജി, റിയാസ്, വിനായകന്‍, സുചിത, പ്രവീണ, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

പി. കെ. റോജിയുടെ കഥക്ക് സംവിധായകന്‍ വിനോദ് വിജയനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാജീവ് രവി. പൊന്നൂസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ശ്രീസെന്തില്‍ പിക്ചേഴ്സ് തിയേറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രി 24ന് കര്‍ണാടകത്തിലെ ബീച്ചന്‍ഹള്ളിയില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X