ദിലീപിന്റെ മേഘങ്ങള്‍ക്കപ്പുറം, ഐശ്വര്യ നായിക
ദിലീപിന്റെ മേഘങ്ങള്‍ക്കപ്പുറം, ഐശ്വര്യ നായിക
ഏപ്രില്‍ 03, 2001
നവാഗതനായ ജെയിംസ് ആര്‍. പ്രസാദ് സംവിധാനം ചെയ്യുന്ന മേഘങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ഐശ്വര്യയും സീരിയലുകളിലൂടെ പ്രശസ്തയായ സുജിതയും ആണ് നായികമാര്‍.
ബാബു നമ്പൂതിരി, ജയകൃഷ്ണന്‍, കെ.പി.എ.സി. പ്രേമചന്ദ്രന്‍, കവിയൂര്‍ പൊന്നമ്മ, ആറന്മുള പൊന്നമ്മ, ബിന്ദുപണിക്കര്‍, വിധുവിജയ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്തു വരുന്ന ജ്വാലയായ്, കൈരളയിലെ സുഭദ്ര എന്നീ സീരിയലുകളില്‍ നിന്ന് ലഭിച്ച അനുഭവസമ്പത്തുമായാണ് ജെയിംസ് സിനിമയില്‍ സംവിധാന പരീക്ഷണം നടത്തുന്നത്. കെ.കെ. ഹരിദാസ്, വേമ്പനാട് ശിവപ്രസാദ്, ആര്‍.ജെ. പ്രസാദ്, ശ്രീകുമാര്‍, റഹീം ചെലവൂര്‍ എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയവും ജെയിംസിനുണ്ട്.
കഥയും തിരക്കഥയും സുലഭന്‍ എഴുതുന്നു. മാടമ്പു കുഞ്ഞുക്കുട്ടനാണ് സംഭാഷണം രചിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് എസ്. ജയകുമാര്‍ സംഗീതം നല്‍കുന്നു. എം.ജി. ശ്രീകുമാറും ചിത്രയുമാണ് ഗായകര്‍. കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം. എല്‍. ഭൂമിനാഥന്‍ എഡിറ്റിംഗ്.


Click it and Unblock the Notifications