കമല സുരയ്യ സിനിമയില്‍ അഭിനയിയ്ക്കുന്നു
കമല സുരയ്യ സിനിമയില്‍ അഭിനയിയ്ക്കുന്നു
ഏപ്രില്‍ 02, 2003
എഴുത്തിലൂടെ പൊതുവായനാ ശീലങ്ങളെ പ്രകോപിപ്പിച്ച കമല സുരയ്യയുടെ മതപരിവര്‍ത്തനം വലിയ വിവാദമാണ് സൃഷ്ടിച്ചത്. കമല സുരയ്യയുടെ മതപരിവര്‍ത്തനവും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും കേന്ദ്രീകരിച്ച് ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു.
ഇംഗ്ലീഷിലൊരുക്കുന്ന ചിത്രത്തില്‍ കമല സുരയ്യ തന്നെയാണ് നായിക. കമലയായി കമല തന്നെ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.
കാനഡയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ആനി ഗില്‍ബര്‍ട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമലയുടെ സുഹൃത്തും കാനഡക്കാരിയുമായ മെര്‍ലി വൈസ്ബോര്‍ഡ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നു.
ഒരു എഴുത്തുകാരിയുടെ മതപരിവര്‍ത്തനവും അതോടനുബന്ധിച്ച് അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളും പ്രമേയമാവുന്ന ചിത്രത്തിന് കണ്‍വേര്‍ഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications