സൈലന്‍സില്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് നായകനാവുന്നു
സൈലന്‍സില്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് നായകനാവുന്നു
ഏപ്രില്‍ 03, 2004
സിദ്ധാര്‍ത്ഥ് വീണ്ടും നായകനാവുകയാണ്. സൈലന്‍സ് എന്ന ചിത്രത്തിലാണ് ഭരതന്റെ മകനായ സിദ്ധാര്‍ത്ഥ് വീണ്ടും അഭിനയിയ്ക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തേ അഭിനയിച്ചത് നമ്മള്‍ എന്ന ചിത്രമായിരുന്നു. അതില്‍ നായക വേഷമായിരുന്നെങ്കിലും തുല്യ പ്രാധാന്യമുള്ള വേറെ കഥാപാത്രങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ സൈലന്‍സില്‍ സിദ്ധാര്‍ത്ഥിന് തന്റെ കഴിവ് പൂര്‍ണമായും തെളിയിയ്ക്കാനുള്ള അവസരമാവുകയാണ്.
ശ്രീലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈലന്‍സ്. ഇതിന്റെ പൂജയും റെക്കോഡിംഗും കഴിഞ്ഞു. എം. ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത്. വിധുപ്രതാപ്, ചിത്ര, ജ്യോത്സന എന്നിവരാണ് ഇതിലെ പാട്ടുകള്‍ പാടുന്നത്.


Click it and Unblock the Notifications