മേനക തിരിച്ചെത്തുന്നു
മേനക തിരിച്ചെത്തുന്നു
ഏപ്രില്‍ 03, 2005
മലയാളത്തിലെ മുന്‍കാല നായിക ഉര്‍വശി അച്ചുവിന്റെ അമ്മയിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ഉര്‍വശിക്കു പിന്നാലെ മലയാളത്തിലെ മറ്റൊരു മുന്‍കാല നടി കൂടി തിരിച്ചുവരവ് നടത്തുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ നായികയായിട്ടുള്ള മേനകയാണ് നീണ്ട ഇടവേളക്കു ശേഷം സിനിമയില്‍ തിരിച്ചുവരവ് നടത്തുന്നത്.
മോഹന്‍ലാല്‍ നായകനാവുന്ന കോളജ് കുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് മേനകയുടെ തിരിച്ചുവരവ്. രാജസേനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. മേനകയുടെ ഭര്‍ത്താവ് സുരേഷ്കുമാറാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.
19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മേനക സിനിമാരംഗത്ത് തിരിച്ചെത്തുന്നത്. നിര്‍മാതാവ് സുരേഷ്കുമാറുമായുള്ള വിവാഹത്തിന് ശേഷമാണ് മേനക അഭിനയരംഗത്തു നിന്നും പിന്‍മാറിയത്.
1980ലാണ് മേനക സിമാരംഗത്തെത്തുന്നത്. ആറ് വര്‍ഷം നീണ്ട അഭിനയജീവിതത്തിനിടെ 116 ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. കൂടുതലും മലയാളചിത്രങ്ങളായിരുന്നു. കന്നഡയിലും തെലുങ്കിലും ഏതാനും ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. പ്രേംനസീറിനും സോമനും സുകുമാരനുമൊപ്പം അഭിനയിച്ചിട്ടുള്ള മേനക ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications