മാക്ട വീണ്ടും നിര്‍മ്മാതാക്കളുടെ പക്ഷത്ത്
കൊച്ചി: മാക്ടയ്ക്ക് സിനിമാ നിര്‍മാതാക്കളോടാണ് പ്രതിബദ്ധതയെന്നും താരങ്ങളെ അംഗീകരിയ്ക്കില്ലെന്നും മാക്ട പ്രസിഡന്റ് കെ. ജി. ജോര്‍ജ് പറഞ്ഞു.
ഫിലിം ചേംബറും അമ്മയും തമ്മിലുള്ള തര്‍ക്കത്തില്‍ മാക്ടയുടെ നിലപാട് വിശദീകരിക്കാനായി ഏപ്രില്‍ നാല് ഞായറാഴ്ച വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ. ജി. ജോര്‍ജ്. ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ അഭിനേതാക്കളെ അംഗീകരിക്കില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
മാക്ട ജനറല്‍ സെക്രട്ടറി സിബി മലയില്‍ യോഗത്തില്‍ പ്രസംഗിച്ചു. സംവിധായകരായ ഷാജി കൈലാസ്, സത്യന്‍ അന്തിക്കാട്, കമല്‍, വിനയന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.


Click it and Unblock the Notifications