മമ്മൂട്ടിയുടെ വന്ദേമാതരം
മലയാളി എന്നും ഓര്‍ക്കുന്ന ചിത്രമാണ് യവനിക. ആ ചിത്രത്തിന്റെ നിര്‍മ്മതാവ് ഹെന്‍ട്രി പുതിയ സംവിധായകനെ പരിചയപ്പെടുത്തുന്നു, കാര്‍ത്തി.
മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകന്‍. ഇന്റലിജന്‍സ് ഓഫീസറുടെ വേഷമാണ് വന്ദേമാതരത്തില്‍ മമ്മൂട്ടിക്ക്.
പൂനാ ഫിലിം ഇന്‍സ്റിറ്റ്യൂട്ട്, പാരീസ് ഇന്‍സ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫിയിലും സംവിധാനത്തിലും മാസ്റര്‍ ബിരുദം നേടിയ പ്രതിഭാശാലിയാണ് കാര്‍ത്തി. മലയാളി പ്രേക്ഷകര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വന്ദേമാതരം ചിത്രീകരിക്കുന്നത്.
സ്നേഹയാണ് നായിക. സ്നേഹയ്ക്ക് പൈലറ്റിന്റെ വേഷമാണ്. തമിഴിലെ ഒരു പ്രശസ്തനടനും ഈ ചിത്രത്തിലുണ്ടാകും. എ കെ സാജന്‍ - എ കെ സന്തോഷ് ടീമിന്റേതാണ് രചന. കാമറ - രാജേഷ് യാദവ്, സംഗീതം വിദ്യാസാഗര്‍.
ചെന്നെയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍.


Click it and Unblock the Notifications