twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഹൈക്കോടതി സ്റേ

    By Staff
    |

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഹൈക്കോടതി സ്റേ
    ഏപ്രില്‍ 05, 2001

    കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം കേരള ഹൈക്കോടതി സ്റേ ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന റിട്ട് ഹര്‍ജികളിന്‍മേല്‍ തീര്‍പ്പുകല്പിക്കുന്നതു വരെയാണ് സ്റേ. ഈ റിട്ട് ഹര്‍ജികളിന്മേലുള്ള വിധി ഇപ്പോഴത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ബാധകമായിരിക്കും എന്നും കോടതി പറഞ്ഞു.

    സലീം പടിയത്ത്, സി. ശശിധരന്‍ പിള്ള എന്നിവരാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവാര്‍ഡുകള്‍ നല്‍കുന്നതിന് ചില മാര്‍ഗരേഖകള്‍ രൂപീകരിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

    സംസ്ഥാന സര്‍ക്കാരിനും ചലച്ചിത്ര അക്കാദമിക്കും ഇതു സംബന്ധിച്ച റിട്ട് ഹര്‍ജിയിന്മേല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റിസ് എം.ആര്‍. ഹരിഹരന്‍ നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

    ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ അവാര്‍ഡ് വിതരണം യഥാസമയത്തു നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യാനായിരുന്നു ചലച്ചിത്ര അക്കാദമി ഉദ്ദേശിച്ചിരുന്നത്. ചലച്ചിത്രോത്സവം ഏപ്രില്‍ ആറ് വെള്ളിയാഴ്ച സമാപിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X