twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെളളിത്തിരയില്‍ മിന്നല്‍ പിണരാകാന്‍ ബാബ

    By Staff
    |

    വെളളിത്തിരയില്‍ മിന്നല്‍ പിണരാകാന്‍ ബാബ
    ഏപ്രില്‍ 05, 2002

    നമ്പരുകളുടെ പൂരക്കാഴ്ചയാണ് രജനി ചിത്രങ്ങള്‍. ആരാധകരുടെ മനമറിഞ്ഞ് രജനി സൃഷ്ടിച്ചെടുക്കുന്ന മാനറിസങ്ങള്‍ പൊളിച്ചെഴുതിയത് തമിഴ് സിനിമയുടെ വ്യാകരണം തന്നെയായിരുന്നു. ഏറെക്കാലത്തെ മൗനത്തിനു ശേഷം രജനി അഭിനയിക്കുന്ന ബാബ പലതു കൊണ്ടും ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ അല്‍ഭുതമാകും.

    ഇന്ത്യയില്‍ ആദ്യമായി പേറ്റന്റ് ചെയ്യപ്പെടുന്ന ചിത്രമാണ് ബാബ. അതായത് ചിത്രത്തിന്റെ പേരോ, ചിത്രത്തിലെ രംഗങ്ങളോ, സംഭാഷണങ്ങളോ ഒന്നും മറ്റാരും ഉപയോഗിക്കാന്‍ പാടില്ല. മിമിക്രിക്കാര്‍ക്കും മറ്റും ഈ ചിത്രത്തിലെ രജനിയുടെ സ്റൈല്‍ നമ്പരുകള്‍ അനുകരിക്കാന്‍ കഴിയുകയില്ല. ഒരു തടവൈ ശൊന്നാന്‍ എന്നും പറഞ്ഞിറങ്ങിയാല്‍ തടവും പിഴയുമായിരിക്കും കാത്തിരിക്കുന്നതെന്നര്‍ത്ഥം.

    ചിത്രത്തിന്റെ പൂജ തന്നെ വന്‍ വാര്‍ത്തയായിരുന്നു. വടപളനിയിലെ എവിഎം സ്റുഡിയോയിലേയ്ക്ക് തമിഴ്നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആരാധകന്‍ ഒഴുകുകയായിരുന്നു നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പു മുട്ടി.

    യുവനായകന്‍മാരുടെ തേരോട്ടത്തില്‍ തന്റെ താരസിംഹാസനത്തിന് നേരിയ ഇളക്കം പോലും വന്നിട്ടില്ലെന്ന് നേരിട്ടറിഞ്ഞ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള എല്ലാ ചോദ്യങ്ങള്‍ക്കും ബാബ ഉത്തരം പറയുമെന്ന് കരുതുന്നു. പാണ്ഡ്യന്‍, അണ്ണാമലൈ എന്നിവയില്‍ തുടങ്ങി പടയപ്പയില്‍ എത്തി നിന്ന ജയലളിതാ വിരോധം ബാബയില്‍ പൂര്‍ണ രൂപം പ്രാപിക്കുമെന്നാണ് തമിഴ് സിനിമാ ലോകം അടക്കം പറയുന്നത്.

    പൂജയില്‍ പങ്കെടുത്തവരെല്ലാം രാഷ്ട്രീയത്തിലെ വന്‍ തോക്കുകളും ജയലളിതയെ കണ്ണിനു നേര്‍ക്ക് കണ്ടു കൂടാത്തവരും. ചോ രാമസ്വാമി, ഡിഎംകെ നേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍, ജയലളിതയുടെ ആജന്മ ശത്രുവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തികേയന്‍ എന്നിവരുള്‍പ്പെട്ട വന്‍ രാഷ്ട്രീയ താരനിരയാണ് ബാബയുടെ പൂജയില്‍ പങ്കെടുത്തത്. ഇത് ചിലതിന്റെയൊക്കെ സൂചനയാണെന്ന് കരുതപ്പെടുന്നു.

    ചിത്രത്തെ വന്‍ വിജയമാക്കാന്‍ വേണ്ട എല്ലാ റിസ്ക്കും രജനി നേരിട്ടാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ കഥയും സംഭാഷണവും നായകന്‍ തന്നെ നിര്‍വഹിക്കുന്നു. അതില്‍ പക്ഷേ പുതുമയില്ല. ചിത്രത്തിന്റെ വിതരണത്തിലാണ് പുതുമ. ആദ്യത്തെ മൂന്നാഴ്ച തീയേറ്ററുകളില്‍ രജനി നേരിട്ട് ചിത്രം എത്തിക്കും. ആദ്യത്തെ മുന്നാഴ്ചത്തെ വരുമാനം നിര്‍മ്മാതാവിന് നേരിട്ട്. അതിനു ശേഷം 30 കോടി രൂപയ്ക്ക് വിതരണക്കാര്‍ക്ക് അവകാശം കൈമാറും. ചുരുക്കിപ്പറഞ്ഞാല്‍ ആരാധകര്‍ ഉറഞ്ഞു തുളളുന്ന ആദ്യ ആഴ്ചകളിലെ വരുമാനം മുഴുവന്‍ രജനിയ്ക്ക് സ്വന്തം.

    തേന്‍മാവിന്‍ കൊമ്പത്ത് എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ രജനിയുടെ മുത്തു ജപ്പാനില്‍ വന്‍ വിജയമായിരുന്നു. ഒരു ജപ്പാന്‍ നടിയുടെ സാന്നിദ്ധ്യം ആ ചിത്രത്തിലുണ്ടായിരുന്നത് അപ്രതീക്ഷിതമായ മാര്‍ക്കറ്റാണ് രജനിയ്ക്കു മുന്നില്‍ തുറന്നിട്ടത്. ആ സാദ്ധ്യത ബാബയിലും അദ്ദേഹം പരീക്ഷിക്കുന്നു. ഒരു ജപ്പാന്‍ നടി ബാബയില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും.

    മനീഷാ കൊയ്രാളയും സംഘ്വിയുമാണ് ചിത്രത്തിലെ നായികമാര്‍. സംവിധാനം സുരേഷ് കൃഷ്ണ.

    മൂന്നു വര്‍ഷത്തിനു ശേഷം വെളളിത്തിരയില്‍ മിന്നല്‍പിണരാകാന്‍ രജനിയിറങ്ങുകയാണ്. അളന്നു തൂക്കിയ വാക്കുകളും സാധാരണ തമിഴന്റെ മനസിളക്കുന്ന മാനറിസങ്ങളുമായി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X