അമ്മയോടൊപ്പം ഇന്ന്, ആരൊക്കെ ഉണ്ടാവുമെന്ന് കണ്ടറിയാം

By Staff

അമ്മയോടൊപ്പം ഇന്ന്, ആരൊക്കെ ഉണ്ടാവുമെന്ന് കണ്ടറിയാം
ഏപ്രില്‍ 05, 2003

കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തരുടെ സംഘടനയായ അമ്മ കോഴിക്കോട്ട് മാര്‍ച്ച് അഞ്ച് ശനിയാഴ്ച സംഘടിപ്പിയ്ക്കുന്ന അമ്മയോടൊപ്പം എന്ന താരനിശയില്‍ നിന്ന് പ്രമുഖര്‍ പലരും പിന്മാറി.

തുടക്കത്തിലേ തന്നെ യേശുദാസ് പരിപാടിയില്‍ നിന്ന് പിന്മാറിയിരുന്നു. തന്നെ അറിയിയ്ക്കാതെ അമ്മയോടൊപ്പം പരിപാടിയില്‍ തന്റെ പേര് ചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് യേശുദാസ് പരിപാടിയില്‍ പങ്കെടുക്കാതിരിയ്ക്കാന്‍ കാരണം. സംഘടന തന്നെ ഒരു വെറു കൂലിക്കാരന്റെ രീതിയില്‍ കണ്ടതായാണ് യേശുദാസിനെ ചൊടിപ്പിച്ചത്.

നേരത്തേ പറഞ്ഞിരുന്നെങ്കില്‍ താന്‍ യാതൊരു എതിര്‍പ്പും ഇല്ലാതെ പരിപാടിയില്‍ പങ്കെടുത്തേനെ. യേശുദാസ് പറയുന്നു.

ഇതിന്പിന്നാലേയാണ് മോഹന്‍ ലാലും എം. ജി. ശ്രീകുമാറും പിന്മാറി. ഒടുവില്‍ സംവിധായകന്‍ പ്രീയദര്‍ശനും പരിപാടിയില്‍ നിന്ന് പിന്മാറിയിരിയ്ക്കുകയാണ്.

കഴിഞ്ഞ ആഴ്ച തന്നെ മോഹന്‍ലാലും കുടുംബവും അമേരിക്കയ്ക്കു പോയി. ലാല്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും മറ്റു ചിലതാണ് കാരണമെന്നറിയുന്നു. താരനിശയുടെ വീഡിയോ അവകാശം മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ മാജിക്കിന് നല്‍കാതെ സൂര്യ ടി.വിയ്ക്കു നല്‍കിയതില്‍ പ്രതിഷേധിച്ചാണത്രെ ലാല്‍ സ്ഥലം വിട്ടത്.

മോഹന്‍ലാലിന് പിന്തുണ പ്രഖ്യപിച്ചാണ് പ്രിയദര്‍ശനും എം.ജി. ശ്രീകുമാറും താരനിശയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

സുരേഷ് ഗോപിയും സംഘടനയോട് ഇടഞ്ഞാണ് നിന്നിരുന്നത്. സംഗതികള്‍ വഷളാവുന്നതായി കണ്ട അമ്മ ഭാരവാഹികള്‍ സുരേഷ് ഗോപിയെ കണ്ട് ചടങ്ങില്‍ പങ്കെടുക്കാതിരിയ്ക്കരുതെന്ന് അപേക്ഷിച്ചു. ഇതുവരെ എന്തെങ്കിലും സംഘടനയില്‍ നിന്ന് മോശമായി ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞു. എന്നിട്ട് പരിപാടിയുടെ ടിയ്ക്കറ്റ് വില്പന ഉല്‍ഘാടനം സുരേഷ് ഗോപിയെക്കൊണ്ട് നടത്തിയ്ക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. സുരേഷ് ഗോപി സിങ്കപ്പൂരിലേയ്ക്ക് പോകുന്നത് സംഘടനാ ഭാരവാഹികള്‍ അദ്ദേഹത്തെ കണ്ട് മാറ്റുകയും ചെയ്തു.

ചടങ്ങില്‍ ഒരു മെഗാസ്റാര്‍ മാത്രമേ ഉണ്ടാവുള്ളൂ എന്നാണ് കരുതുന്നത്. അത് മമ്മൂട്ടി ആയിരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X