ഐ. വി. ശശിയുടെ പ്രബലനില്‍ പൃഥ്വിരാജ്

By Staff

ഐ. വി. ശശിയുടെ പ്രബലനില്‍ പൃഥ്വിരാജ്
ഏപ്രില്‍ 05, 2003

ഒരു ഇടവേളയ്ക്ക് ശേഷം ഐ. വി. ശശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു.

പ്രബലന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോസി വാഗമറ്റത്തിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

നരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വയലന്‍സില്‍ നെഗറ്റീവ് വേഷത്തില്‍ തിളങ്ങിയ പൃഥ്വിരാജ് ഈ ചിത്രത്തിലും അത്തരമൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഐ. വി. ശശിയുടെ കഴിഞ്ഞ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ തിയേറ്ററിലെത്തിയിരുന്നില്ല. പുതുമുഖങ്ങള്‍ നായകരാവുന്ന കൗമാര പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഐ. വി. ശശിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ റിലീസിംഗ് മുടങ്ങിയത് തിരിച്ചടിയായി. ഈ ചിത്രത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ശ്രദ്ധ പരാജയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X