കരാറിന് തയ്യാറാണെന്ന് താരങ്ങള്‍
തിരുവനന്തപുരം: നിര്‍മാതാക്കളുമായി താരങ്ങള്‍ കരാര്‍ ഉണ്ടാക്കണമെന്ന നിര്‍ദേശത്തോട് യോജിപ്പാണെന്നും എന്നാല്‍ കരാര്‍ വ്യവസ്ഥകളില്‍ കുറെക്കൂടി വ്യക്തത വരണമെന്നും സിനിമാതാരങ്ങള്‍ വ്യക്തമാക്കി.
മാക്ട നിര്‍മാതാക്കളുടെ പക്ഷത്താണെന്ന് കഴിഞ്ഞ ദിവസം മാക്ട ഭാരവാഹികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരാറില്‍ ഒപ്പിടാന്‍ ഒരുക്കമാണെന്ന് അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ വ്യക്തമാക്കിയത്.
നിര്‍മാതാക്കളോട് താരങ്ങള്‍ക്കും പ്രതിബദ്ധതയുണ്ടെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. താരങ്ങള്‍ പലരും നിര്‍മാതാക്കള്‍ കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറില്‍ ഒപ്പിടാന്‍ തയ്യാറല്ല എന്ന് ഇതുവരെ അമ്മ പറഞ്ഞിട്ടില്ലെന്ന് അമ്മ ജോയിന്റ് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മയുമായി ചര്‍ച്ചയില്ലെന്ന ഫിലിം ചേംബറിന്റെ നിലപാടാണ് പ്രശ്നം നീളുന്നതിന് കാരണം. താരങ്ങളോട് കരാര്‍ ലംഘനമുണ്ടായാല്‍ എന്തു നടപടിയുണ്ടാവുമെന്ന് കൂടി കരാറില്‍ കൂട്ടിച്ചേര്‍ക്കണം. കരാര്‍ ഒപ്പുവയ്ക്കുന്നതിനോട് എല്ലാ താരങ്ങള്‍ക്കും യോജിപ്പാണ്. പക്ഷേ ഇപ്പോഴത്തെ കരാര്‍ മാറ്റണം.
കരാര്‍ വേണമെന്നു തന്നെയാണ് അമ്മയുടെയും നിലപാടെന്ന് അമ്മ ട്രഷറര്‍ ജഗദീഷ് പറഞ്ഞു. ഇക്കാര്യത്തില്‍ മാക്ടയുടെയും ഫിലിം ചേംബറിന്റെയും തീരുമാനത്തെ അമ്മയും പിന്തുണയ്ക്കുന്നു. എന്നാല്‍ ചില കരാറിലെ ചില വ്യവസ്ഥകളുടെ കാര്യത്തില്‍ അല്പം കൂടി വ്യക്തതയുണ്ടാവണം.
നിര്‍മാതാവിന് നഷ്ടം വരുത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറാണെന്ന് നെടുമുടി വേണു പറഞ്ഞു. താരനിശ നടത്തുന്നത് സിനിമയെ ബാധിക്കുന്നുണ്ടെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന അമ്മയുടെ താരനിശ ഒഴികെയുള്ളമറ്റ് താരനിശകള്‍ ഒഴിവാക്കാം.


Click it and Unblock the Notifications











