ഇന്നസെന്റിന്റെ അച്ഛനായി മോഹന്‍ലാല്‍

By Staff

ഇന്നസെന്റിന്റെ അച്ഛനായി മോഹന്‍ലാല്‍
ഏപ്രില്‍ 05, 2005

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയോനില്‍ ഇന്നസെന്റിന്റെ അച്ഛനായി മോഹന്‍ലാല്‍ അഭിനയിക്കുന്നു.

മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ശൂരനാട്ട് കുഞ്ഞ് എന്ന ഈ കഥാപാത്രമായും അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ പാപ്പോയിയുമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. പാപ്പോയിയുടെ ജ്യേഷ്ഠനായി വേഷമിടുന്നത് ഇന്നസെന്റാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അച്ഛന്‍ കഥാപാത്രത്തിന്റെ മൂത്ത മകന്‍.

മമ്മൂട്ടിയുടെ വരെ അച്ഛനായി അഭിനയിച്ചിട്ടുള്ള ഇന്നസെന്റിന് ഇതുവരെ മോഹന്‍ലാലിന്റെ അച്ഛനായി വേഷമിടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഉടയോനില്‍ മോഹന്‍ലാല്‍ ഇന്നസെന്റിന്റെ അച്ഛനാവുന്നു! മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പാപ്പോയി എന്ന യുവകഥാപാത്രത്തിന്റെ ജ്യേഷ്ഠനായും മോഹന്‍ലാലിന്റെ വൃദ്ധകഥാപാത്രത്തിന്റെ മകനായും ഇന്നസെന്റ് പ്രത്യക്ഷപ്പെടുകയാണ്.

പാപ്പോയിയുടെ മറ്റൊരു സഹോദരനായി ഇടവേള ബാബുവുമാണ് വേഷമിടുന്നത്. സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായ ആടു തോമ എന്ന പേരില്‍ ജഗതി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്ഫടികത്തിലെ ആടുതോമയെ പോലെ കയറ്റിക്കുത്തിയ മുണ്ടും കൂളിംഗ്ലാസുമൊക്കെയായാണ് ജഗതി പ്രത്യക്ഷപ്പെടുന്നത്.

ഇവര്‍ക്ക് പുറമേ സിദ്ദിഖ്, രാജ-ന്‍ പി.ദേവ്, കലാഭവന്‍ മണി, മനോജ-് കെ.ജ-യന്‍, ഭീമന്‍ രഘു, കൊച്ചു പ്രേമന്‍, ബിന്ദു പണിക്കര്‍, കുക്കു പരമേശ്വരന്‍, സുകന്യ എന്നിവര്‍ അഭിനയിക്കുന്നു. ലയയാണ് ചിത്രത്തിലെ നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X