സൂപ്പര്‍താരങ്ങളുടെ തണലില്‍ മുകേഷ്
സൂപ്പര്‍താരങ്ങളുടെ തണലില്‍ മുകേഷ്
ഏപ്രില്‍ 5, 2006
നായകനായി നല്ല അവസരങ്ങള്‍ ലഭിച്ചാലും സൂപ്പര്‍താരങ്ങളുടെ സര്‍വാധിത്യം നിലനില്‍ക്കുന്ന മലയാളത്തില്‍ ആ ചിത്രങ്ങള്‍ വിജയിക്കുമെന്ന് മുകേഷിന് യാതൊരുറപ്പുമില്ല. ജൂനിയര്‍ സീനിയര്‍ പോലുള്ള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വന്‍പരാജയം നേരിട്ടത് മുകേഷ് കണ്ടതാണല്ലോ.
നായകനായി അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടുന്നതാണെന്ന് മുകേഷിന് തോന്നുന്നുണ്ടാവണം. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനൊപ്പം ഉദയനാണ് താരത്തിലും മമ്മൂട്ടിക്കൊപ്പം നേരറിയാന്‍ സിബിഐയിലും ശ്രദ്ധേയമായ വേഷങ്ങളാണ് മുകേഷ് അവതരിപ്പിച്ചത്.
ഈ വര്‍ഷവും അത്തരം രണ്ടു ചിത്രങ്ങള്‍ മുകേഷിനുണ്ട്. മമ്മൂട്ടിക്കൊപ്പം ബല്‍റാം വേഴ്സസം താരാദാസില്‍. മോഹന്‍ലാലിന്റെ കൂടെ രസതന്ത്രം എന്ന ചിത്രത്തില്‍. രണ്ട് ചിത്രങ്ങളും ഫീല്‍ഡില്‍ മുന്നോട്ടുപോകാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുകേഷ്.


Click it and Unblock the Notifications