താരശോഭ നിറഞ്ഞ വിഷു

By Staff

താരശോഭ നിറഞ്ഞ വിഷു
ഏപ്രില്‍ 5, 2006

സൂപ്പര്‍താര ശോഭനിറഞ്ഞ വര്‍ണക്കാഴ്ചകളും തകര്‍പ്പന്‍ വെടിക്കെട്ടുകളും ഇത്തവണ വിഷു വിപണിയെ ആഘോഷമയമാക്കും. ഈയിടെയൊന്നും ഒരു ഉത്സവസീസണിലും കണ്ടിട്ടില്ലാത്ത താരയുദ്ധം തന്നെയാണ് വിഷുവിന് ഒരുങ്ങുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നീ അഞ്ച് സൂപ്പറുകളും താരയുദ്ധത്തിനെത്തുന്ന കാഴ്ചയാണ് ഇത്തവണ വിഷുക്കാഴ്ചകള്‍ക്ക് കൊഴുപ്പു കൂട്ടുന്നത്. അഞ്ച് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ സമയം ബോക്സോഫീസില്‍ മത്സരിക്കുന്ന കാഴ്ച അടുത്തിടെയുണ്ടായ ഉത്സവസീസണുകളിലൊന്നും ദര്‍ശിച്ചിട്ടില്ല. അതും വളരെ ആകര്‍ഷകമായ കഥാപാത്രങ്ങളുമായാണ് ഇത്തവണ ഈ സൂപ്പര്‍താരങ്ങള്‍ വിഷുവിനെത്തുന്നത്.

മീരാ ജാസ്മിനൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ വിഷുക്കാഴ്ച ഒരുക്കാനെത്തുന്നത്. രസതന്ത്രം എന്ന് പേരിട്ടിരിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ പ്രേക്ഷക ഹൃദയം പിടിച്ചടക്കാന്‍ ലാല്‍ വീണ്ടും സാധാരണക്കാരന്റെ വേഷമണിയുന്നു. മീരാ ജാസ്മിന്റെ ആണ്‍വേഷമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ആദ്യപകുതി വരെ കൈലിയും ഷര്‍ട്ടുമണിഞ്ഞെത്തുന്ന മീര പ്രേക്ഷകര്‍ക്ക് കൗതുക കാഴ്ചയായിരിക്കും.

തുറുപ്പുഗുലാന്‍ എന്ന ചിത്രം പേരു പോലെ മമ്മൂട്ടിയുടെ മറ്റൊരു തട്ടുപൊളിപ്പന്‍ ചിത്രമാണ്. തൊമ്മനും മക്കളും, രാജമാണിക്യം എന്നീ ചിത്രങ്ങളിലേതു പോലെ വീണ്ടും കോമഡിയും ഒപ്പം ആക്ഷനും ചെയ്ത് പ്രേക്ഷകരെ രസിപ്പിക്കാനൊരുങ്ങുകയാണ് മമ്മൂട്ടി. മഹാവിജയം കൊയ്ത രാജമാണിക്യത്തിനു ശേഷമെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയുള്ള തുറുപ്പുഗുലാന്‍ സംവിധാനം ചെയ്തിരിക്കുന്നത് ജോണി ആന്റണിയാണ്. സ്നേഹയാണ് നായിക.

ഇരട്ടവേഷത്തിലെ വിചിത്രവേഷവുമായി വീണ്ടും കൗതുകക്കാഴ്ചയൊരുക്കാന്‍ എത്തുകയാണ് ദിലീപ് പച്ചക്കുതിര എന്ന ചിത്രത്തിലൂടെ. കുഞ്ഞിക്കുനനു ശേഷം ദിലീപ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത മാനസിക വളര്‍ച്ചയില്ലാത്ത ആകാശ്മേനോന്‍ എന്ന കഥാപാത്രമായി ദിലീപ് വികൃതവേഷം കെട്ടിയാടുന്നുവെന്നതു തന്നെ. കമല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ഗോപികയാണ് നായികയാവുന്നത്.

വിഷു വിപണിയിലെ സിനിമാക്കാഴ്ചകള്‍ക്ക് ഹരം കൂട്ടാന്‍ സുരേഷ് ഗോപി രണ്ട് ചിത്രങ്ങളുമായാണെത്തിയിരിക്കുന്നത്- രാഷ്ട്രം, ചിന്താമണി കൊലക്കേസ്. തൊട്ടടുത്ത ആഴ്ചകളില്‍ റിലീസ് ചെയ്ത ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. സുരേഷ് ഗോപി ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കിടിലന്‍ ഡയലോഗുകളും തട്ടുപൊളിപ്പന്‍ രംഗങ്ങളും വേണ്ടതു പോലെ കുത്തിനിറച്ച മസാലകളാണ് രണ്ടും.

മധുചന്ദ്രലേഖ എന്ന ചിത്രവുമായി ജയറാമും വിഷുവിന് നേരത്തെ തിയേറ്ററുകളില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. നീണ്ട ഇടവേളക്കു ശേഷം രാജസേനനും ജയറാമും ഒന്നിക്കുന്ന ഈ ചിത്രത്തിന് ഉര്‍വശി നായികയാവുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X