വിനയന്റെ അത്ഭുതദ്വീപ് വന്‍പരാജയം

By Staff

വിനയന്റെ അത്ഭുതദ്വീപ് വന്‍പരാജയം
ഏപ്രില്‍ 06, 2005

വിഷുവിന് സൂപ്പര്‍താര ചിത്രങ്ങളുമായി മത്സരിച്ച് നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലുമായെത്തിയ വിനയന്റെ അത്ഭുതദ്വീപ് വന്‍പരാജയമാണെന്ന് ആദ്യദിവസ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിത്രം പരാജയമായത് സംവിധായകനും വിതരണക്കാരനും തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചെന്നും അറിയുന്നു.

ഏപ്രില്‍ ഒന്നിന് തിയേറ്ററുകളിലെത്തിയ അത്ഭുതദ്വീപിന്റെ വാരാന്ത്യ കളക്ഷന്‍ ചിത്രം പ്രേക്ഷകര്‍ നിരാകരിച്ചുറവന്നാണ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം അജന്തയില്‍ ചിത്രം 78 ശതമാനം കളക്ഷന്‍ മാത്രമാണ് നേടിയത്. 680 സീറ്റുകള്‍ മാത്രമുള്ള താരതമ്യേന ചെറിയ തിയേറ്ററായ എറണാകുളം സവിതയില്‍ ലഭിച്ചത് 82 ശതമാനം കളക്ഷന്‍.

ഈസ്ററിന് റിലീസ് ചെയ്ത തൊമ്മനും മക്കളും എറണാകുളം കവിതയില്‍ 98 ശതമാനം കളക്ഷനോടെ മൂന്നാം വാരം ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അത്ഭുതദ്വീപ് ആദ്യദിവസങ്ങളില്‍ തന്നെ കളക്ഷനില്‍ ഏറെ പിന്നോട്ടുപോയത്. 11-ാമത്തെ ആഴ്ച പിന്നിട്ട ഉദയനാണ് താരം 76 ശതമാനം കളക്ഷനോടെ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

രണ്ടര കോടി ചെലവില്‍ നിര്‍മിച്ച അത്ഭുതദ്വീപ് നിര്‍മാതാവിന് വന്‍നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ ക്ലൈമാക്സിനെ ചൊല്ലി സംവിധായകന്‍ വിനയനും വിതരണക്കാരന്‍ അരോമ മണിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

ചില നരഭോജികള്‍ വന്ന് ദ്വീപിലെ കുള്ളന്‍മാരെ പിടിച്ചുതിന്നുന്ന ക്ലൈമാക്സ് രംഗം 17 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. പ്രേക്ഷകര്‍ക്ക് പലപ്പോഴും അരോചകമാവുന്ന ഈ രംഗം വെട്ടിക്കുറയ്ക്കണമെന്ന് മണി ആവശ്യപ്പെട്ടുവെങ്കിലും വിനയന്‍ അംഗീകരിച്ചില്ല. ഇരുവരും തമ്മിലുള്ള തര്‍ക്കം മൂത്തതോടെ വിനയന്റെ ഒരു ചിത്രവും മേലില്‍ നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X