വീണ്ടും സൂപ്പര്‍താര യുഗം

By Staff

വീണ്ടും സൂപ്പര്‍താര യുഗം
ഏപ്രില്‍ 06, 2005

മലയാളത്തില്‍ വീണ്ടും സൂപ്പര്‍താരങ്ങളുടെ ആധിപത്യകാലം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ മഹാവിജയങ്ങളായി മാറുന്ന കാഴ്ചയാണ് മലയാളത്തില്‍ വീണ്ടും കാണുന്നത്. ഒരു വര്‍ഷം മുമ്പുവരെ സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞുവെന്ന് മുറവിളി കൂട്ടിയവര്‍ക്ക് ഇത് സൂപ്പര്‍സ്റാര്‍ സ്റൈലിലുള്ള മറുപടി.

2005ന്റെ ആദ്യപാദം പിന്നിട്ടപ്പോള്‍ രണ്ട് സൂപ്പര്‍താരചിത്രങ്ങളാണ് വന്‍വിജയം നേടിയത്. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ഇരുപതോളം ചിത്രങ്ങളില്‍ മിക്കതും പരാജയമായപ്പോള്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ പ്രഭാവം തിരിച്ചുപിടിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയ യുവനായകരുടെ ചിത്രങ്ങള്‍ ബോക്സോഫീസില്‍ മൂക്കുംകുത്തി വീഴുന്ന കാഴ്ചയാണ് ഈ വര്‍ഷം കണ്ടത്.

മോഹന്‍ലാല്‍ നായകനായ ഉദയനാണ് താരം മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. കളക്ഷനില്‍ റെക്കോഡ് സൃഷ്ടിച്ചാണ് ഈ ചിത്രം മഹാവിജയം കൊയ്തത്. പ്രേക്ഷകര്‍ മനസിലേറ്റിയ പഴയകാല മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ഉദയനിലൂടെ ലാല്‍ നടത്തിയത് ഒരു തിരിച്ചുവരവാണ്. നടനെന്ന നിലയിലും സൂപ്പര്‍താരമെന്ന നിലയിലും തന്റെ പ്രഭാവം എല്ലാ അര്‍ഥത്തിലും മോഹന്‍ലാല്‍ തിരിച്ചുപിടിക്കുന്നതാണ് ഈ ചിത്രത്തില്‍ കണ്ടത്.

ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. ആദ്യത്തെ അഞ്ച് ദിവസം ഈ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍ 1.35 കോടി രൂപയാണ്. 2005ലെ രണ്ടാമത്തെ സൂപ്പര്‍ഹിറ്റായി മാറുകയാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മമ്മുൂട്ടിയുടെ തുടര്‍ച്ചയായ നാലാമത്തെ ഹിറ്റാണ് തൊമ്മനും മക്കളും. കാഴ്ച, ബ്ലാക്ക്, വേഷം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം വീണ്ടും ഹിറ്റ് തീര്‍ക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ ഹിറ്റാവുക എന്നത് ഒരു നടനെ സംബന്ധിച്ച് അസാധാരണമായ നേട്ടം തന്നെയാണ്.

സൂപ്പര്‍താരങ്ങള്‍ സിനിമയില്‍ ആധിപത്യമുറപ്പിച്ചിരുന്ന കാലത്തെയാണ് ഈ ചിത്രങ്ങളുടെ വന്‍വിജയം ഓര്‍മിപ്പിക്കുന്നത്. ഇവയ്ക്കു പുറമെ ശരാശരി വിജയം നേടാനായ ഏകചിത്രം അച്ചുവിന്റെ അമ്മ മാത്രമാണ്. നല്ല കഥയ്ക്ക് എന്നും പ്രേക്ഷകരുണ്ടെന്ന് തെളിയിക്കുന്നതാണ് സ്ത്രീകഥാപാത്ര പ്രധാനമായ അച്ചുവിന്റെ അമ്മയുടെ വിജയം. അതേ സമയം കുഞ്ചാക്കോ ബോബന്‍ (ഹൃദയത്തില്‍ സൂക്ഷിക്കാന്‍), ജയസൂര്യ (ഇമ്മിണി നല്ലൊരാള്‍), പൃഥ്വിരാജ് (അത്ഭുതദ്വീപ്) തുടങ്ങിയ യുവതാരങ്ങളുടെ ചിത്രങ്ങള്‍ വന്‍പരാജയം ഏറ്റുവാങ്ങുന്നതാണ് കണ്ടത്.

സൂപ്പര്‍താരങ്ങളുടെ ആധിപത്യം തിരിച്ചുവന്നതിനൊപ്പം മലയാള സിനിമയില്‍ കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം കാഴ്ച, സേതുരാമയ്യര്‍ സിബിഐ, ഫോര്‍ ദി പീപ്പിള്‍ എന്നീ മൂന്ന് സൂപ്പര്‍ഹിറ്റുകള്‍ മാത്രമാണുണ്ടായത്. ഈ വര്‍ഷം ആദ്യപാദം പിന്നിടുമ്പോഴേക്കും രണ്ട് സൂപ്പര്‍ഹിറ്റുകളുണ്ടായി.

ഹിറ്റുകള്‍ തീര്‍ക്കുന്ന സംവിധായകരെ സംബന്ധിച്ച സങ്കല്പങ്ങളും മാറിത്തുടങ്ങുകയാണ്. മുന്‍നിര സംവിധായകരേക്കാള്‍ മികച്ച നിലയില്‍ സിനിമകളൊരുക്കാന്‍ പുതിയ സംവിധായകര്‍ക്ക് കഴിയുന്നുവെന്നാണ് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാഴ്ച എന്ന മനോഹരചിത്രം ഒരുക്കിയ നവാഗതനായ ബ്ലെസ്സിക്ക് പിന്നാലെ മറ്റൊരു നവാഗത സംവിധായകന്‍ കൂടി മലയാളത്തിന് മഹാവിജയം സമ്മാനിച്ചു- ഉദയനാണ് താരം സംവിധാനം ചെയ്ത റോഷന്‍ ആന്‍ഡ്രൂസ്. തൊമ്മനും മക്കളും ഒരുക്കിയ ഷാഫിക്ക് ഇത് തന്റെ നാലാമത്തെ ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X