ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
ഏപ്രില്‍ 6, 2006
എറുമ്പുകളോയും പാറ്റകളോടും പഴുതാരകളോടും സ്നേഹവും സല്ലാപവുമായി കഴിയുന്ന ഒരു മനുഷ്യന്‍. ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒരു അസാധാരണ കഥാപാത്രം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ടി.വി.ചന്ദ്രന്‍ ഈ ചിത്രം ഒരുക്കുന്നത്. കഥാവശേഷന്‍ എന്ന ചിത്രത്തിനു ശേഷം ടി.വി.ചന്ദ്രന്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രം.
ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആദ്യമായാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും. ഇപ്പോള്‍ തമിഴില്‍ ആട്ടം കൂത്ത് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ടി.വി.ചന്ദ്രന്‍.
വൈക്കം മുഹമ്മദ് ബഷീറിന് ഈ ചിത്രം സമര്‍പ്പിക്കുമെന്ന് ചന്ദ്രന്‍ പറഞ്ഞു.


Click it and Unblock the Notifications