ഏകാന്തയായി പത്മപ്രിയ
ഏകാന്തയായി പത്മപ്രിയ
ഏപ്രില്‍ 6, 2006
പത്മപ്രിയ വ്ീണ്ടും മലയാളത്തിലെത്തുന്നു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഏകാന്തം എന്ന ചിത്രത്തിലാണ് പത്മപ്രിയ അഭിനയിക്കുന്നത്.
കാഴ്ച, അമൃതം, വടക്കുംനാഥന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം പത്മപ്രിയ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഏകാന്തം. ചേരന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ നായികാവേഷത്തിലൂടെ തമിഴില്‍ തുടക്കമിട്ട പത്മപ്രിയ ഇപ്പോള്‍ അവിടെ സജീവമാണ്. തമിഴിലെ തിരക്കുകള്‍ക്കിടയിലാണ് പത്മപ്രിയ മലയാളത്തിലെത്തുന്നത്.
മുരളി, തിലകന്‍, ഇന്ദ്രജിത്ത്, സലിംകുമാര്‍, സുബൈര്‍, ഇബ്രാഹിം വേങ്ങര, മുല്ലനേഴി, ബിന്ദുപണിക്കര്‍ തുടങ്ങിയവരും ഏകാന്തത്തില്‍ അഭിനയിക്കുന്നു. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ആലങ്കോട് ലീലാകൃഷ്ണനാണ്.
കൈതപ്രത്തിന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍. റുബിന്‍സ് മീഡിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആന്റണി ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications