വീണ്ടും ഗ്ലാമര്‍
വീണ്ടും ഗ്ലാമര്‍
ഏപ്രില്‍ 07, 2004
ഗ്ലാമര്‍ ചിത്രങ്ങളുടെ സംവിധായകനായ എ. ടി. ജോയി ദുര്‍ബലമായ ഗ്ലാമര്‍ചിത്ര തരംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ വീണ്ടുമെത്തുന്നു.
ഷക്കീല തരംഗം കെട്ടടങ്ങിയതോടെ മലയാളത്തില്‍ ഗ്ലാമര്‍ ചിത്രങ്ങളുടെ ഒഴുക്ക് നിലച്ചതാണ്. മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ഗ്ലാമര്‍ ചിത്രങ്ങളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ഷക്കീലക്ക് ശേഷവും മറിയ, രേഷ്മ തുടങ്ങിയ നടിമാര്‍ അഭിനയിച്ച ഒട്ടേറെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നുവെങ്കിലും പിന്നീട് ഗ്ലാമര്‍തരംഗം പതുക്കെ ദുര്‍ബലമായി.
ഗ്ലാമര്‍ചിത്ര തരംഗം ശക്തമായിരുന്നപ്പോള്‍ അത്തരം ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് എ. ടി. ജോയി. ഇപ്പോള്‍ പുതിയ ചിത്രവുമായി ജോയി വീണ്ടുമെത്തുന്നു. ഗ്ലാമര്‍ തരംഗം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ.
മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഇറങ്ങുന്നത് കുറഞ്ഞിരിക്കുന്നതിനാല്‍ ഇത്തവണ ജോയിയുടെ സംരംഭം ഇംഗ്ലീഷിലാണ്. ചിത്രത്തിന്റെ പേര് റിമമ്പര്‍ മി.
മറിയക്കും രേഷ്മയ്ക്കുമെല്ലാം പകരം പുതിയ നടീനടന്മാരെ ഉപയോഗിച്ചാണ് എ. ടി. ജോയി ഇംഗ്ലീഷ് ചിത്രമൊരുക്കുന്നത്. വിദേശനടന്‍മാരുമുണ്ട് ചിത്രത്തില്‍. മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ ചിത്രത്തിലെ നായകന്‍മാര്‍. ചിത്രീകരണം നടത്തിയതും മലേഷ്യയും സിങ്കപ്പൂരിലുമായാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചതും എ. ടി. ജോയി തന്നെ.
ജയദേവന്‍ എന്ന പേരില്‍ ഒരു സംവിധായകന്‍ നേരത്തെ ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് ഗ്ലാമര്‍ ചിത്രങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനെ പിന്തുടര്‍ന്നാണ് എ. ടി. ജോയി ഗ്ലാമര്‍ ചിത്രം ഒരുക്കുന്നത്. മറ്റൊരു ഷക്കീല തരംഗം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ.


Click it and Unblock the Notifications