ജയറാമാണ് താരം
ജയറാമാണ് താരം
ഏപ്രില്‍ 07, 2004
നവാഗത സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന് ഉദയനാണ് താരം എന്ന് പേരിട്ടു. സത്യന്‍ അന്തിക്കാടിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് സ്വതന്ത്രസംവിധായകനാവുന്നത്.
ഉദയന്‍ എന്ന ടൈറ്റില്‍ വേഷത്തില്‍ ജയറാം പ്രത്യക്ഷപ്പെടുന്നു. സിനിമാലോകം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയറാമും ശ്രീനിവാസനും സിനിമക്കാരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ജയറാമിനും ശ്രീനിവാസനും പുറമെ ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റൊരു പ്രധാനതാരം മുകേഷാണ്. ഫ്രണ്ട്സിന് ശേഷം ജയറാമും മുകേഷും ശ്രീനിവാസനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ശ്രീനിവാസനാണ്. സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണ് ഉദയനാണ് താരം.
കാള്‍ട്ടന്‍ ഫിലിംസിന് വേണ്ടി കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ പല ചിത്രങ്ങളും നിര്‍മിച്ചത് കരുണാകരനാണ്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം ഒരുക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രവും നിര്‍മിക്കുന്നത് കരുണാകരനായിരിക്കും.


Click it and Unblock the Notifications