ലാലിന്റെ ത്രില്ലറില്‍ നായികയാവാന്‍ ഗോപിക
ലാലിന്റെ ത്രില്ലറില്‍ നായികയാവാന്‍ ഗോപിക
ഏപ്രില്‍ 7, 2006
മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര ഇതിനകം വന്‍വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. എഴുപത് ശതമാനത്തോളം കശ്മീരില്‍ ചിത്രീകരിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ മലയാള സിനിമയില്‍ ഒരു സംഭവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മോഹന്‍ലാല്‍ കമാന്റോ മേജറായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ നായികയാവുന്നത് ഗോപികയാണ്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ദിലീപിന്റെയും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗോപിക ആദ്യമായാണ് മോഹന്‍ലാലിനൊപ്പം വേഷമിടുന്നത്.
തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ കശ്മീരിലെ തീവ്രവാദികളെ നേരിടുന്ന കമാന്റോ മേജര്‍ മഹാദേവന്റെ വേഷത്തിലാണ് മോഹന്‍ലാല്‍. തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സൈനിക ഉദ്യോഗസ്ഥനായിരുന്ന മേജര്‍ രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നായര്‍സാബ്, ആളവന്താന്‍, പുകാര്‍ തുടങ്ങിയ സൈനികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ സംവിധാന സഹായിയായി മേജര്‍ രവി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications