ജയറാമിന്റെ നാല് വേഷം, നായികമാര്‍ അഞ്ച്

By Super

ജയറാമിന്റെ നാല് വേഷങ്ങളുമായാണ് ഹരിദാസ് സംവിധാനം ചെയ്യുന്ന മാജിക് ലാംപ് ഇറങ്ങുന്നത്. ഒരു ഫുട്ബോള്‍ കോച്ചായ ചന്ദ്രഹാസന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. അയാളുടെ രൂപസാദൃശ്യമുള്ള മൂന്ന് കഥാപാത്രങ്ങള്‍ അയാളുടെ കുടുംബപ്രശ്നം തന്നെയായി മാറുകയാണ്.

അഞ്ച് നായികമാരാണ് ഈ ചിത്രത്തിലുള്ളത്. മീന, സംയുക്താവര്‍മ്മ, ദിവ്യാ ഉണ്ണി, ഇന്ദ്രജ, സംഗീത എന്നിവരാണവര്‍. ജഗതി, നരേന്ദ്രപ്രസാദ്, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, സി.ഐ. പോള്‍, ബൈജു, കോട്ടയം നസീര്‍, കെ.പി.എ.സി. ലളിത, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

രഞ്ജിത്തിന്റെ കഥയ്ക്ക് ഉദയകൃഷ്ണനും സിബി.കെ. തോമസും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉദയകൃഷ്ണനും സിബി കെ. തോമസും തിരക്കഥ എഴുതുന്ന ചിത്രമാണ് മാജിക് ലാംപ്.

കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചന്‍. ബ്രിഗേഡ് സിനിമയുടെ ബാനറില്‍ പി.ടി. ഹാരിസ് തിരുവമ്പാടി നിര്‍മ്മിക്കുന്ന ഈ ചിത്രം സാബ് എന്റര്‍ടെയ്ന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കും.

More from Filmibeat

Read more about: meena rasika sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X