ജഗതിയ്ക്ക് ബഹദൂര്‍ പുരസ്കാരം
ജഗതിയ്ക്ക് ബഹദൂര്‍ പുരസ്കാരം
ഏപ്രില്‍ 08, 2003
തൃശൂര്‍: ചലച്ചിത്രവനടന്‍ ജഗതിശ്രീകുമാറിന് ബഹദൂര്‍ സ്മാരക പുരസ്കാരം ലഭിച്ചു. മികച്ചതും വൈവിദ്ധ്യമാര്‍ന്നതുമായ അഭിനയശൈലിയിലൂടെ ചലച്ചിത്ര ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നതെന്ന് ബഹദൂര്‍ സ്മാരക ട്രസ്റ് ഭാരവാഹികള്‍ പറഞ്ഞു.
50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. മലയാള സിനിമയിലെ ഹാസ്യ സമ്രാട്ടായിരുന്ന ബഹദൂറിന്റെ പേരിലുള്ള പുരസ്കാരത്തിന് ജഗതിശ്രീകുമാറിന്റെ സ്വാഭാവികമായ അഭിനയശൈലി ആണ് സഹായകമായത്.
ബഹദൂറിന്റെ മൂന്നാം ചരമവാര്‍ഷിക ദിനമായ മെയ് 22-ന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.


Click it and Unblock the Notifications