അവാര്‍ഡ് പ്രഖ്യാപനം ബുധനാഴ്ച: പരിഗണിയ്ക്കേണ്ടെന്ന് അടൂര്‍

By Staff

അവാര്‍ഡ് പ്രഖ്യാപനം ബുധനാഴ്ച: പരിഗണിയ്ക്കേണ്ടെന്ന് അടൂര്‍
ഏപ്രില്‍ 08, 2003

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏപ്രില്‍ ഒമ്പത് ബുധനാഴ്ച പ്രഖ്യാപിയ്ക്കും.

ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പരിഗണിയ്ക്കണ്ടെന്ന് അക്കാദമി സെക്രട്ടറിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. സക്രട്ടറി ആ കത്ത് അവാര്‍ഡ് ജൂറിയ്ക്ക് കൈമാറിയിട്ടുണ്ട്. താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത് തെറ്റിധരിയ്ക്കപ്പെടും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ചില പ്രത്യേക കാര്യങ്ങള്‍ വെളിപ്പെടുത്താനായാണ് അക്കാദമി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. എന്നാല്‍ അവാര്‍ഡിലൂടെ രാജിയുടെ ലക്ഷ്യങ്ങള്‍ തെറ്റായി ചിത്രീകരിയ്ക്കാന്‍ ഇടയുണ്ടെന്നതിനാലാണ് അവാര്‍ഡിന് പരിഗണിയ്ക്കേണ്ടെന്ന് ആവശ്യപ്പെട്ടതെന്ന് അടൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 24 കഥാ ചിത്രങ്ങളും മൂന്ന് ഡോക്ക്യുമെന്ററികളും കുട്ടികള്‍ക്കുള്ള മൂന്ന് ചിത്രങ്ങളുമാണ് മത്സരത്തിന് എത്തിയിട്ടുള്ളത്.

കെ ജി ജോര്‍ജ്ജ് ആണ് ജൂറി അദ്ധ്യക്ഷന്‍. അക്ബര്‍ കക്കട്ടില്‍, ജൂഡ് അട്ടിപ്പേറ്റി, കെ. ജി. ജയന്‍, ലക്ഷമി ഗോപാലസ്വാമി, എം. എസ്. വിശ്വനാഥന്‍, ജി. രാജ്മോഹന്‍, രമേഷ്കുമാര്‍ (മെംബര്‍ സെക്രട്ടറി) എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍. ജൂറികള്‍ ഏപ്രില്‍ എട്ട് ചൊവാഴ്ച ചിത്രങ്ങള്‍ കണ്ട് പൂര്‍ത്തിയാക്കും.

ചലച്ചിത്ര രചനകള്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയിയ്ക്കുന്ന സമിതി വ്യത്യസ്ഥമാണ്. ഡി. വിനയചന്ദ്രനാണ് ഇതിന്റെ അദ്ധ്യക്ഷന്‍. മാവേലിക്കര രാമചന്ദ്രന്‍, അഷിത എന്നിവരാണ് ഇതിലെ അംഗങ്ങള്‍.

2002 ലെ അവാര്‍ഡ് വാര്‍ത്തകള്‍

2001 ലെ അവാര്‍ഡ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X