»   » നീണ്ട ഇടവേളക്ക് ശേഷം ഒരു പുരാണചിത്രം

നീണ്ട ഇടവേളക്ക് ശേഷം ഒരു പുരാണചിത്രം

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളക്ക് ശേഷം ഒരു പുരാണചിത്രം
ഏപ്രില്‍ 08, 2004

ഒരു കാലത്ത് മലയാളത്തില്‍ പുരാണസിനിമകളാണ് അരങ്ങുവാണിരുന്നത്. രാമായാണത്തിലെയും മഹാഭാരതത്തിലെയും മഹാഭാഗവതത്തിലെയും കഥകള്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ വന്‍വിജയം ഉണ്ടാക്കിയിരുന്നു. യഥാതഥമായ കഥകളെ ആസ്പദമാക്കി ചിത്രങ്ങള്‍ ഇറങ്ങുമ്പോഴും പുരാണസിനിമകള്‍ക്ക് അതിന്റേതായ വിപണിയുണ്ടായിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ പുരാണകഥയെ ആസ്പദമാക്കി ഒരു ചിത്രം ഒരുങ്ങുകയാണ്. രവിതമ്പി എന്ന സംവിധായകനാണ് പുരാണസിനിമയൊരുക്കി പരീക്ഷണത്തിന് മുതിരുന്നത്.

ചിത്രത്തിന്റെ പ്രമേയം ശ്രീകൃഷ്ണ കഥയെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിന്റെ പേര് സ്വാമി ശ്രീ ഗുരുവായൂരപ്പന്‍. മാസ്റര്‍ വൈഷ്ണവ് ആണ് ചിത്രത്തില്‍ ഗുരുവായൂരപ്പനായി അഭിനയിക്കുന്നത്.

ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ഗിരീഷ് പുത്തഞ്ചേരി, ബിച്ചുതിരുമല, ജയദേവ് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് വിജയ് കരുണ്‍ ആണ് ഈണം പകരുന്നത്.

ഛായാഗ്രണം സുരേഷന്‍ ജി. ശിവ. നന്മ ക്രിയേഷന്‍സിന്റെ ബാനറില്‍ പി. എസ്. സുബ്രഹ്മണ്യ അയ്യരാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X