ഇത് രാംദാസിന്റെ കഥ, ശ്യാമയുടേയും

By Staff

ഇത് രാംദാസിന്റെ കഥ, ശ്യാമയുടേയും
ഏപ്രില്‍ 08, 2005

ഈ വിന്ററിന് മുമ്പ് തന്നെ കേരളത്തില്‍ വിന്റര്‍ എത്തും. നേരത്തേ എത്തുന്ന വിന്റര്‍ മലയാളികള്‍ക്ക് കുളിര് പകരുമോയെന്ന് കണ്ടറയിണം. എന്നാല്‍ അത് മലയാളിയുടെ മനസ്സില്‍ ആസ്വദ്യതയുടെ കുളിരുണര്‍ത്തുമെന്നാണ് വിന്ററിന്റെ സംവിധായകാനയ ദീപു കരുണാകരന്‍ കരുതുന്നത്.

വിന്റര്‍ എന്ന ഈ ചലച്ചിത്രം ദീപു കരുണാകരന്റെ ആദ്യ ചിത്രമാണ്. മുന്‍പ് പ്രീയദര്‍ശനോടൊപ്പം സഹസംവിധായകായി പ്രവര്‍ത്തിച്ചിട്ടുള്ള ദീപു ഇപ്പോള്‍ ചലച്ചിത്ര രംഗം വിട്ട നടി സുചിത്രയുടെ സഹോദരനാണ്.

ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് എത്തുന്ന ഒരു ഡോക്ടറുടേയും ഭാര്യയുടേയും കഥയാണ് വിന്റര്‍.

ഡോക്ടര്‍ രാംദാസും ഭാര്യ ശ്യാമയും ഹൈദരാബാദിലെത്തുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും സന്തോഷങ്ങളുമാണ് വിന്റര്‍. ജയറാമും ഭാവനയുമാണ് ഈ ദമ്പതികള്‍. ഡോക്ടര്‍ രാംദാസിന്റെ സഹപ്രവര്‍ത്തകനായ ഡോ. വിനോദായി എത്തുന്നത് മനോജ് കെ. ജയനാണ്. പൊലീസ് ഓഫീസറായ സാജന്‍ പോളായി എത്തുന്നത് വിജയകുമാറാണ്.

ഭാവനയുടേയും ജയറാമിന്റേയും മികച്ച അഭിനയം ഇതിലൂടെ കാണാനാവുമെന്നാണ് നിര്‍മ്മാതാക്കളുടേയും സംവിധായകന്റേയും വിശ്വാസം. നടി ഭാവന പ്രായത്തില്‍ ചെറുപ്പമെങ്കിലും ശ്യാമരണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്.

വ്യത്യസ്തതയുള്ള വിന്ററിന്റെ കഥയും സംവിധായകന്‍ ദീപുവിന്റേത് തന്നെയാണ്. ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ആദ്യമായി സമ്പൂര്‍ണമായി രാമോജി ഫിലിംസിറ്റിയില്‍ നിര്‍മ്മിയ്ക്കുന്ന മലയാള ചിത്രമായിരിയിയ്ക്കും ഇത്. ഇതിന് മുമ്പ് ഒരു മലയാള ചിത്രവും പൂര്‍ണമായും ഫിലിംസിറ്റിയില്‍ വച്ച് നിര്‍മ്മിച്ചിട്ടില്ല. ഡാര്‍ളിംഗ് ഡാര്‍ളിംഗ്, ഒമാന്‍, ഉദയനാണ് താരം എന്നീ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ ഫിലിം സിറ്റിയില്‍ വച്ച് നിര്‍മ്മിച്ചിട്ടുള്ളത്.

ടി ജി രവിയും ഈ ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്. വജീഷ് വിജയ്, ജയന്‍ ചേര്‍ത്തര, ബേബി രഹന, മെവിന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്.

ഗാനങ്ങള്‍-അനില്‍ പരശു റാം, സംഗീതം- രാജ്കൃഷ്ണന്‍, എഡിറ്റിംഗ്-അരു, കലാസംവിധാനം-സുനില്‍, അസോ.ഡയറക്ടര്‍-സുധീഷ്, ലിജിന്‍ കാര്യാ ല്‍, സന്തോഷ് ഈശ്വര്‍, മേക്കപ്പ്- ജയചന്ദ്രന്‍, പ്രൊ.എക്സിക്യൂട്ടീവ്-എം. ഡി.മുരളി, പ്രൊ.മാനേജര്‍-രാ ജന്‍ മണക്കാട്.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന്‍ നിര്‍മിക്കുന്ന വിന്റര്‍ ദ്രുതഗതിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷോഗ ഫിലിംസാണ് ഈ ചിത്രം തിയറ്ററുകളിലെത്തിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X