അദിതി റാവു- രഞ്ജിത്ത് കണ്ടെത്തിയ നായിക
അദിതി റാവു- രഞ്ജിത്ത് കണ്ടെത്തിയ നായിക
ഏപ്രില്‍ 8, 2006
ഒറ്റനോട്ടത്തില്‍ ശോഭനയുമായി മുഖസാമ്യമുണ്ട് അദിതി റാവുവിന്. അതു തന്നെയാണ് അതിദി റാവുവിനെ പുതിയ ചിത്രത്തിലെ നായികയാക്കാന്‍ രഞ്ജിത്തിനെ പ്രേരിപ്പിച്ചത്.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പ്രജാപതി എന്ന ചിത്രത്തില്‍ ശോഭനയെ പോലൊരു നടിയെയാണ് രഞ്ജിത്ത് തേടിയത്. അദിതി റാവുവിന്റെ പേര് രഞ്ജിത്തിനോട് നിര്‍ദേശിച്ചത് സുഹാസിനിയാണ്.
സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ശൃംഗാരം എന്ന തമിഴ് ചിത്രത്തിലാണ് ഇതിനു മുമ്പ് അദിതി അഭിനയിച്ചത്. പ്രസാദ് ലാബില്‍ വച്ച് ആ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കണ്ട രഞ്ജിത്ത് അദിതിയെ തന്റെ പുതിയ ചിത്രത്തിലെ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രജാപതിയില്‍ സാവിത്രി എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ദേവര്‍മഠം നാരായണന്‍ എന്ന കഥാപാത്രത്തോട് പ്രണയം തോന്നുന്ന അനാഥയായ പെണ്‍കുട്ടിയാണ് സാവിത്രി.


Click it and Unblock the Notifications