200 നിര്‍മാതാക്കളുള്ള ഹ്രസ്വചിത്രം
200 നിര്‍മാതാക്കളുള്ള ഹ്രസ്വചിത്രം
ഏപ്രില്‍ 8, 2006
സിനിമാ നിര്‍മാണ മേഖലയില്‍ ഒരു അപൂര്‍വ സംരംഭം. ഇരുന്നൂറ് നിര്‍മാതാക്കള്‍ ചേര്‍ന്ന് ഒരു ഹ്രസ്വചിത്രം നിര്‍മിക്കുന്നു. നിര്‍മാതാക്കളില്‍ ഒരാള്‍ ശ്രീനിവാസനാണ്. ചിത്രത്തിലെ നായകനും ശ്രീനിവാസന്‍ തന്നെ.
ദ സൗണ്ട് മെഷീന്‍ എന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 50 മിനുട്ടായിരിക്കും. ചിത്രത്തിന്റെ നിര്‍മാണത്തുക രണ്ട് ലക്ഷം രൂപയാണ്. 200 നിര്‍മാതാക്കളില്‍ നിന്ന് ആയിരം രൂപ വീതമാണ് ശേഖരിക്കുന്നത്.
100 പ്രൊഡ്യൂസേഴ്സ് എന്ന ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ആദ്യനിര്‍മാതാവായി ശ്രീനിവാസന്റെ പേര് രജിസ്റര്‍ ചെയ്തു. ഇതുസംബന്ധിച്ച കൂപ്പണ്‍ ഏറ്റുവാങ്ങി ശ്രീനിവാസന്‍ സംരംഭം ഉദ്ഘാടനം ചെയ്തു.
ഒരു നോര്‍വീജിയന്‍ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന സുവീരനാണ്. ശ്രീനിവാസനു പുറമെ നെടുമുടി വേണുവും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications