മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു..!
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു..!
ഏപ്രില്‍ 09, 2001
മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു..! ഈ മുന്‍നിര താരങ്ങളെ ഒരേ സിനിമയില്‍ വീണ്ടും കൊണ്ടുവരുന്നത് ജനപ്രിയസിനിമയുടെ സംവിധായകനായ പ്രിയദര്‍ശനാണ്.
നരസിംഹം നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ അറിയിച്ചതാണ് ഇക്കാര്യം. ആന്റണി തന്നെയാണ് ഈ പ്രിയന്‍-മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നതും. സ്വര്‍ഗചിത്ര പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ഏപ്രിലോടെയേ പൂര്‍ത്തിയാകൂ.
ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലാണ് മമ്മൂട്ടിയും മോഹന്‍ലാലും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവസാനമായി അവതരിപ്പിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഷാജികൈലാസ് ചിത്രം നരസിംഹത്തില്‍ ശക്തമായൊരു കഥാപാത്രത്തെ മമ്മൂട്ടി അതിഥിവേഷത്തിലൂടെ അവതരിപ്പിച്ചു.


Click it and Unblock the Notifications