കെ. മധു ചിത്രത്തില്‍ സുരേഷ് ഗോപി, സത്യരാജ്

By Staff

കെ. മധു ചിത്രത്തില്‍ സുരേഷ് ഗോപി, സത്യരാജ്
ഏപ്രില്‍ 09, 2002

കെ. മധുവിന്റെ ചിത്രത്തിലൂടെ തമിഴ് നടന്‍ സത്യരാജ് മലയാളത്തിലെത്തുന്നു. സുരേഷ് ഗോപിയാണ് നായകന്‍. ഖജനാവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തന്റെ ആദ്യ മലയാള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സത്യരാജ് അവതരിപ്പിക്കുന്നത്. തമിഴ്നടന്മാരെ പ്രമുഖ മലയാള നടന്മാര്‍ക്കൊപ്പം അണിനിരത്തുന്ന ചിത്രങ്ങള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ രാജസേനന്റെ മലയാളി മാമന് വണക്കം എന്ന ചിത്രത്തില്‍ നായകനായ ജയറാമിനോടൊപ്പം തമിഴ് നടന്‍ പ്രഭു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

നരിമാന്റെ വിജയത്തിന് ശേഷം കെ. മധുവും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുകയാണ് ഖജനാവിലൂടെ. നന്ദിനിയാണ് ചിത്രത്തിലെ നായിക.

ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, വിജയകുമാര്‍, രാജന്‍ പി. ദേവ്, എന്‍. എഫ്. വര്‍ഗീസ്, ബാബു രാജ്, മേഘനാഥന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എ. കെ. സാജനും എ. കെ. സന്തോഷും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. അരോമ മോഹന്‍ ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X