twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍

    By Staff
    |

    സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍
    ഏപ്രില്‍ 09, 2003

    തിരുവനനന്തപുരം: 2002ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പട്ടിക വിശദമായി ചുവടെ ചേര്‍ക്കുന്നു.

    അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്തിലെ കാളിയപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവില്‍ ഉണ്ണിക്കൃഷ്ണനാണ് മികച്ച നടന്‍. നന്ദനത്തിലെ ബാലാമണിയെ അവതരിപ്പിച്ച് നവ്യയാണ് മികച്ച നടി.

    മറ്റ് അവാര്‍ഡുകള്‍

    മികച്ച കഥാചിത്രം-ഭവം

    സംവിധായകന്‍-സതീഷ് മേനോന്‍
    നിര്‍മ്മാതാവ്-സതീഷ് മേനോന്‍
    (നിര്‍മ്മാതാവിന് 45,000 രൂപയും, ശില്‍പവും പ്രശസ്തി പത്രവും. സംവിധായകന് 20,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും)

    മികച്ച രണ്ടാമത്തെ കഥാചിത്രം-സ്ഥിതി

    സംവിധായകന്‍-ആര്‍. ശരത്
    നിര്‍മ്മാതാവ്-റ്റി.പി.അബ്ദുള്‍ഖാദര്‍
    (നിര്‍മ്മാതാവിന് 30,000 രൂപയും, ശില്‍പവും പ്രശസ്തി പത്രവും. സംവിധായകന് 15,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും)

    മികച്ച സംവിധായകന്‍-ഇല്ല

    മികച്ച രണ്ടാമത്തെ നടന്‍

    ജഗതി ശ്രീകുമാര്‍
    ചിത്രം-നിഴല്‍ക്കുത്ത്, മീശമാധവന്‍
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച രണ്ടാമത്തെ നടി

    ജ്യോതിര്‍മയി
    ചിത്രം-ഭവം
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച ബാലതാരം-പ്രണവ് മോഹന്‍ലാല്‍

    ചിത്രം-പുനര്‍ജ്ജനി
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച കഥാകൃത്ത്

    ടി.എ.റസാഖ്
    ചിത്രം-ആയിരത്തില്‍ ഒരുവന്‍
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച ഛായാഗ്രാഹകന്‍

    മങ്കട രവിവര്‍മ്മ, സണ്ണിജോസഫ്
    ചിത്രം-നിഴല്‍കുത്ത്
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)
    കഥയ്ക്കും കാലഘട്ടത്തിനും അനുയോജ്യമായ രംഗങ്ങള്‍ ചാരുതയോടെ ദൃശ്യവത്ക്കരിച്ചു.

    മികച്ച തിരക്കഥാകൃത്ത്-ഇല്ല

    മികച്ച ഗാനരചയിതാവ്

    ഗിരീഷ് പുത്തഞ്ചേരി
    ചിത്രം-നന്ദനം
    ഗാനം-ഗോപികേ... ഹൃദയമൊരു എന്ന ഗാനം
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച സംഗീത സംവിധായകന്‍ (ഗാനം)

    രവീന്ദ്രന്‍
    ചിത്രം-നന്ദനം
    ഗാനം-നന്ദനം എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും കണക്കിലെടുത്ത്.
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)

    ഐസക് തോമസ് കൊട്ടുകാപ്പള്ളി
    ചിത്രം-ഭവം
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച പിണിഗായകന്‍

    മധുബാലകൃഷ്ണന്‍
    ചിത്രം-വാല്‍ക്കണ്ണാടി
    ഗാനം-അമ്മേ... അമ്മേ... എന്ന പാട്ട്
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച പിണിഗായിക

    കെ.എസ്.ചിത്ര
    ചിത്രം-നന്ദനം
    ഗാനം-കാര്‍മുകില്‍വര്‍ണ്ണന്റെ... എന്ന പാട്ട്
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച ചിത്ര സംയോജകന്‍
    ബി.അജിത്കുമാര്‍
    ചിത്രം-ഭവം, നിഴല്‍കുത്ത്
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച കലാസംവിധായകന്‍

    സുരേഷ് കൊല്ലം
    ചിത്രം-നമ്മള്‍
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച ശബ്ദലേഖകന്‍

    എന്‍.ഹരികുമാര്‍
    ചിത്രം-നിഴല്‍കുത്ത്
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച പ്രോസസ്സിംഗ് ലബോറട്ടറി

    പ്രസാദ് ലബോറട്ടറി, ചെന്നൈ
    ചിത്രം-നിഴല്‍കുത്ത്
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച മേക്കപ്പ് മാന്‍

    പട്ടണം റഷീദ്
    ചിത്രം-കുഞ്ഞിക്കൂനന്‍
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച വസ്ത്രാലങ്കാരം

    എസ്.ബി.സതീഷ്
    ചിത്രം-നിഴല്‍കുത്ത്
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച ഡബിംഗ് ആര്‍ട്ടിസ്റ്

    ഭാഗ്യലക്ഷ്മി
    ചിത്രം-യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
    ശബ്ദം നല്‍കിയ കഥാപാത്രം-ജ്യോതി
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച ഡോക്യുമെന്ററി

    ജീവനകലയുടെ പുള്ളുവഗീതം
    സംവിധായകന്‍-എം.വേണുകുമാര്‍
    നിര്‍മ്മാതാവ്-എല്‍.ശിവാനന്ദന്‍
    (നിര്‍മ്മാതാവിന് 7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും. സംവിധായകന് 4,500 രൂപയും, ശില്‍പവും പ്രശസ്തി പത്രവും)

    മികച്ച കുട്ടികളുടെ ചിത്രം

    കൃഷ്ണപക്ഷക്കിളികള്‍
    സംവിധായകന്‍-എബ്രഹാംലിങ്കണ്‍ കെ.ജെ.
    നിര്‍മ്മാതാവ്-പ്രദീപ് പാലിയത്ത്
    (നിര്‍മ്മാതാവിന് 1,00,000 രൂപയും ശില്‍പവും, പ്രശസ്തി പത്രവും. സംവിധായകന് 15,000 രൂപയും, ശില്‍പവും പ്രശസ്തി പത്രവും)

    മികച്ച കലാമൂല്യവും ജനപ്രീതിയും

    നമ്മള്‍
    സംവിധായകന്‍-കമല്‍
    നിര്‍മ്മാതാവ്-ഡേവിഡ് കാച്ചപ്പിള്ളി
    (നിര്‍മ്മാതാവിന് 20,000 രൂപയും ശില്‍പവും, പ്രശസ്തി പത്രവും. സംവിധായകന് 20,000 രൂപയും, ശില്‍പവും പ്രശസ്തി പത്രവും)

    മികച്ച നവാഗത സംവിധായകന്‍

    സതീഷ് മേനോന്‍
    ചിത്രം-ഭവം
    (20,000 രൂപയും, ശില്‍പവും പ്രശസ്തി പത്രവും)

    പ്രത്യേക ജൂറി അവാര്‍ഡ്

    നടന്‍-ദിലീപ്
    ചിത്രം-കുഞ്ഞിക്കൂനന്‍
    (15,000 രൂപയും, ശില്‍പവും പ്രശസ്തി പത്രവും)

    പ്രത്യേക ജൂറി പരാമര്‍ശം

    നടി-ഭാവന
    ചിത്രം-നമ്മള്‍
    (പ്രശസ്തി പത്രം)

    പ്രത്യേക ജൂറി പരാമര്‍ശം (കുട്ടികളുടെ ചിത്രം)

    നടന്‍-മാസ്റര്‍ വിഷ്ണു
    ചിത്രം-പുനര്‍ജ്ജനി
    (പ്രശസ്തി പത്രം)

    രചനാവിഭാഗം അവാര്‍ഡുകള്‍

    2002-ലെ സിനിമാ സംബന്ധമായ പുരസ്കാരങ്ങള്‍ക്ക് ആറു പുരസ്കാരങ്ങള്‍ക്ക് ആറു പുസ്തകങ്ങളും ഇരുപത്തിയൊന്നുപേരുടെ ലേഖനങ്ങളും പരിശോധിച്ചു. വളരെ മികച്ചത് എന്ന് പറയാവുന്ന സൃഷ്ടികളൊന്നും ലഭിച്ചില്ല. പുസ്തകങ്ങളുടെ നിലവാരം ഭേദമായിരുന്നെങ്കിലും ലേഖനങ്ങളുടെ നിലവാരം മതിയായതായിരുന്നില്ല.

    മികച്ച സിനിമാ ഗ്രന്ഥം

    സിനിമയുടെ ഇടങ്ങള്‍
    ഗ്രന്ഥകര്‍ത്താവ്-സി.വി.ബാലകൃഷ്ണന്‍
    (7,500 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    മികച്ച സിനിമാ ലേഖനം

    സ്ത്രീകഥാപാത്രങ്ങള്‍ ടെലിവിഷനിലും സിനിമയിലും
    ലേഖകന്‍-സുധീര്‍പരമേശ്വരന്‍
    (4,000 രൂപയും ശില്‍പവും, പ്രശസ്തി പത്രവും)

    പ്രത്യേക ജൂറി അവാര്‍ഡ്

    സിനിമാ ഗ്രന്ഥം-സത്യസിനിമാപ്പുസ്തകം അഥവാ ലൂമിയര്‍മാരുടെ മക്കള്‍
    ഗ്രന്ഥകര്‍ത്താവ്-മങ്ങാട് രത്നാകരന്‍
    (ശില്‍പവും, പ്രശസ്തി പത്രവും)

    2002 ലെ അവാര്‍ഡ് വാര്‍ത്തകള്‍

    2001 ലെ അവാര്‍ഡ് വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X