നല്ല ചിത്രം ഭവം, നടന്‍ ഒടുവില്‍, നടി നവ്യ

By Staff

നല്ല ചിത്രം ഭവം, നടന്‍ ഒടുവില്‍, നടി നവ്യ
ഏപ്രില്‍ 09, 2003

തിരുവനന്തപുരം: 2002ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഭവത്തിന് ലഭിയ്ക്കും. ഏപ്രില്‍ ഒമ്പത് രാവിലെ അവാര്‍ഡ് ജൂറി അദ്ധ്യക്ഷന്‍ കെ ജി ജോര്‍ജ്ജാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

അടൂര്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്തിലെ അഭിനയത്തിനാണ് ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. രഞ്ജിത്തിന്റെ ചിത്രമായ നന്ദനത്തിലെ അഭിനയത്തിന് നവ്യാ നായരെ മികച്ച നടിയായി തെരഞ്ഞെടുത്തു. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ ആണ് ജനപ്രിയ ചിത്രം.

സതീഷ് മോനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭവം. സതീഷ് മേനോന്റെ കന്നിച്ചിത്രമാണ് ഭവം. മികച്ച സംവിധായകനെ ഈ വര്‍ഷം ജൂറി പ്രഖ്യപിച്ചിട്ടില്ല. കുഞ്ഞിക്കൂനനിലെ അഭിനയത്തിന് ദിലീപിന് പ്രത്യക ജൂറി അവാര്‍ഡും നല്‍കും. സിനിമാ സംവിധായകനായ കെ.ജി. ജോര്‍ജാണ് അവാര്‍ഡ് ജൂറി അധ്യക്ഷന്‍.

ശരത് സംവിധാനം ചെയ്ത സ്ഥിതിയാണ് മികച്ച രണ്ടാമത്തെ ചിത്രം. ജഗതിശ്രീകുമാറാണ് മികച്ച രണ്ടാമത്തെ നടന്‍. നിഴല്‍ക്കൂത്ത് , മീശ മാധവന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജഗതിയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ഭവത്തിലെ അഭിനയത്തിന് ജ്യോതിര്‍മയി മികച്ച രണ്ടാമത്തെ നടിയായി. മോഹന്‍ലാലിന്റെ പുത്രനായ പ്രണവ് മോഹന്‍ലാലാണ് മികച്ച ബാലതാരം. പുനര്‍ജനിയാണ് പ്രണവിന് അവാര്‍ഡ് നേടിക്കൊടുത്തത്.

മികച്ച ഗാനരചയിതാവായി ഗിരീഷ് പുത്തഞ്ചേരിയെയും സംഗീത സംവിധായകനായി രവീന്ദ്രനെയും തെരഞ്ഞെടുത്തു. നന്ദനത്തിലെ ഗാനങ്ങളാണ് ഇരുവരെയും അവാര്‍ഡിനര്‍ഹരാക്കിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മങ്കട രവിവര്‍മ്മയും സണ്ണി ജോസഫും പങ്കുവച്ചു. ഗായകന്‍ മധുബാലകൃഷ്ണനും ഗായിക ചിത്രയുമാണ്.

മികച്ച കഥാകൃത്തിനുള്ള പുരസ്കാരം ടി.എ. റസാഖ് നേടി.

2002 ലെ അവാര്‍ഡ് വാര്‍ത്തകള്‍

2001 ലെ അവാര്‍ഡ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X