കുട്ടിച്ചാത്തന്‍ ചൈനയിലേക്ക്

By Staff

കുട്ടിച്ചാത്തന്‍ ചൈനയിലേക്ക്
ഏപ്രില്‍ 09, 2004

മലയാള ത്രീഡി ചിത്രങ്ങളായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, മാജിക് മാജിക് എന്നിവ ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്നു. ആദ്യമായാണ് മലയാളചിത്രങ്ങള്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാവുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ചൈനീസ് ഫിലിം കോര്‍പ്പറേഷന്‍ ഈ രണ്ട് ചിത്രങ്ങളുടെയും ചൈനയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം വാങ്ങി. നവോദയ അപ്പച്ചനാണ് രണ്ട് ചിത്രങ്ങളും നിര്‍മിച്ചത്.

ചൈനയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ത്രീഡി കഥാചിത്രങ്ങളാണ് ഇവ. അതുകൊണ്ടുതന്നെ വന്‍പ്രദര്‍ശനവിജയം ഇവ കൈവരിക്കുമെന്നാണ് പ്രതീക്ഷ. അമീര്‍ഖാന്‍ നായകനായ ലഗാന് ശേഷം ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളാണ് ഇവ.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ നിര്‍മിച്ചത് 1984ല്‍ ആണ്. ഒരു ദശകം മുമ്പ് നിര്‍മിച്ച ചിത്രം വാണിജ്യാടിസ്ഥാനത്തില്‍ രാജ്യാന്തപ്രദര്‍ശനം നടത്തുന്നുവെന്നത് അപൂര്‍വ സംഭവമാണ്. മാജിക് മാജിക് കേരളത്തില്‍ റിലീസ് ചെയ്തത് 2003ലാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ ചുവടുപിടിച്ചാണ് മാജിക് മാജിക് ഒരുക്കിയത്.

ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അപ്പച്ചന്റെ മകനായ ജിജോ സംവിധാനം ചെയ്ത ഈ ചിത്രം വന്‍വിജയമാണ് കേരളത്തില്‍ നേടിയത്. മൈഡിയര്‍ കുട്ടിച്ചാത്തനും മാജിക് മാജിക്കും മറ്റ് ചില രാജ്യങ്ങളിലും നേരത്തെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X