ജേസി അന്തരിച്ചു
ജേസി അന്തരിച്ചു
ഏപ്രില്‍ 10, 2001
കൊച്ചി: ചലച്ചിത്രസംവിധായകന്‍ ജേസി അന്തരിച്ചു. അദ്ദേഹത്തിന് 64 വയസായിരുന്നു. ഏപ്രില്‍ 10 ചൊവാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം.
പക്ഷാഘാതം മൂലം ഒരാഴ്ച മുമ്പ് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജേസി കുറച്ചുകാലമായി ചലച്ചിത്ര മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പുറപ്പാട്, നീയെത്ര ധന്യ, സരോവരം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഒരു സങ്കീര്‍ത്തനം പോലെയായിരുന്നു സംവിധാനം ചെയ്ത അവസാനചിത്രം.
സംവിധായകനാവുന്നതിനു മുമ്പ് ഒട്ടേറെ ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രാമു കാര്യാട്ടിന്റെ ഏഴ് രാത്രികള്‍ ആദ്യമായി അഭിനയിച്ച ചിത്രം. പിന്നീട് സഹസംവിധായകന്റെ മേലങ്കിയുമണിഞ്ഞു.
മോഹപക്ഷികള്‍, കുതിരകള്‍ എന്നീ ടിവി സീരിയലുകളും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications