മിഴിനീര്‍പൂവിന്റെ ഓര്‍മയ്ക്കായ്
മിഴിനീര്‍പൂവിന്റെ ഓര്‍മയ്ക്കായ്
ഏപ്രില്‍ 10, 2002
ഷാജി കൈലാസിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച വിജയകുമാറും പത്രപ്രവര്‍ത്തകന്‍ ജോസും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഴിനീര്‍പൂവിന്റെ ഓര്‍മയ്ക്കായ് എന്ന് പേരിട്ടു.
അന്‍സില്‍, ബോബന്‍ ആലുമ്മൂടന്‍, ആഷിഖ്, സാലു കൂറ്റനാട്, കൃപാല്‍, ആരതി രവീന്ദ്രന്‍, ദേവദാസ്, മഞ്ജു കൃഷ്ണ, മാസ്റര്‍ അര്‍ജുന്‍, ശ്രുതി നായര്‍, രമ്യ പാലക്കാട്, സവിത, കൊടപ്പുള്ളി ലീല, അര്‍ജുന്‍ ചാലക്കുടി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും കെ. ബി. ജയരാജ് രചിച്ചിരിക്കുന്നു. കെ. ബി. ജയരാജ് തന്നെ രചിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ബിജു മാസ്റര്‍ സംഗീതം പകരുന്നു. ക്യാമറ ആര്‍. ജെ. പ്രസാദ്.
ഹണ്ഡ്രസഡ് സ്റാര്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications