»   » വിനയന്റെ ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും

വിനയന്റെ ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും

Posted By:
Subscribe to Filmibeat Malayalam

വിനയന്റെ ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും
ഏപ്രില്‍ 11, 2001

ന്റെ പണികള്‍ പൂര്‍ത്തിയായതോടെ സംവിധായകന്‍ വിനയന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നു. ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. ബഷീര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് വിനയന്‍ ഇപ്പോള്‍.

ചിത്രത്തില്‍ നായകവേഷം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ന് ശേഷം മമ്മൂട്ടിയും വിനയനും ഒരിക്കല്‍ക്കൂടി ഈ ചിത്രത്തില്‍ ഒന്നിക്കുന്നു. മമ്മൂട്ടിയുടെ വന്‍ജയം നേടിയ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന പൊലീസ് കഥാപാത്രം ഈ ചിത്രത്തിലൂടെ പുനര്‍ജനിക്കുന്നു.

മമ്മൂട്ടിയോടൊപ്പം ദിലീപും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മാസത്തില്‍ തുടങ്ങും. ലിബര്‍ട്ടി പിക്ചേഴ്സ് ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X