കോമഡി ടൈം ജയചന്ദ്രന്‍ സിനിമയിലേക്ക്
കോമഡി ടൈം ജയചന്ദ്രന്‍ സിനിമയിലേക്ക്
ഏപ്രില്‍ 11, 2002
സൂര്യാ ടിവിയിലെ കോമഡി ടൈം എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ അവതരാകനായി മാറിയ ജയചന്ദ്രന്‍ സിനിമയിലേക്ക്. ടി. എസ്. സജി സംവിധാനം ചെയ്യുന്ന ചിരിക്കുടുക്കയില്‍ ജയചന്ദ്രന്‍ നായകനായാണ് അഭിനയിക്കുന്നത്.
സൂര്യടിവിയിലെ ജഗതി വേഴ്സസ് ജഗതി എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടി വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമാതാരമായ ജയസൂര്യയ്ക്കു പിന്നാലെ ജയചന്ദ്രനും സിനിമയിലെത്തുകയാണ്.
തില്ലാന തില്ലാനയ്ക്കു ശേഷം ടി. എസ്. സജി ഒരുക്കുന്ന ചിത്രമാണ് ഇത്. മന്യയാണ് നായിക. കൊച്ചിന്‍ ഹനീഫ, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ശരത്, ബൈജു, സലിംകുമാര്‍, കല്പന, അശ്വതി, ധന്യാ മേനോന്‍, കനകലത എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍.
വധൂതിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും രചിക്കുന്നത് വിനു കിരിയത്താണ്. ക്യാമറ ശ്രീശങ്കര്‍.
തിരക്കഥാകൃത്തായ വിനു കിരിയത്ത് ഈ ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുകയും ചെയ്യുന്നു. എം. ജി. ശ്രീകുമാര്‍, സുജാത, വിധു പ്രതാപ് എന്നിവര്‍ക്ക് പുറമെ മന്ത്രി ഡോ. എം. കെ. മുനീറും പാടുന്നുണ്ട്.


Click it and Unblock the Notifications