വിജി തമ്പി ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും
വിജി തമ്പി ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും
ഏപ്രില്‍ 11, 2002
നടന്‍ സുകുമാരന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിക്കുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രികോണ പ്രണയ കഥയാണ് നമ്മള്‍ തമ്മില്‍ പറയുന്നത്.
രഞ്ജിത്തിന്റെ നന്ദനമാണ് പൃഥ്വിരാജിന്റെ ആദ്യചിത്രം. വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചാണ് ഇന്ദ്രജിത്ത് അരങ്ങേറിയത്. ലാല്‍ ജോസിന്റെ മീശ മാധവനിലും വില്ലനാവുന്ന ഇന്ദ്രജിത്ത് നമ്മള്‍ തമ്മിലില്‍ അനുജനോടൊപ്പം ആദ്യമായി നായക വേഷം ചെയ്യുകയാണ്.
നവ്യാ നായരാണ് ചിത്രത്തിലെ നായിക. നന്ദനത്തിന് ശേഷം പൃഥ്വിരാജും നവ്യാ നായരും വീണ്ടും ഒന്നിക്കുകയാണ് വിജി തമ്പി ചിത്രത്തിലൂടെ. സുഹാസിനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ക്രിസ്ത്യന്‍, ബ്രാഹ്മണ കുടുംബങ്ങളില്‍ നിന്നുവരുന്ന കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും വേഷമിടുന്നത്. ഇവര്‍ പ്രണയിക്കുന്ന വളരെ മോഡേണായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ നവ്യാ നായരും.
ബാലചന്ദ്ര മേനോന്‍, സിദ്ദിക്ക്, ഇന്നസെന്റ്, ജഗതി, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, സ്ഫടികം ജോര്‍ജ്, സലിം കുമാര്‍, ഷൈജു, നന്ദു, സുകുമാരി, വത്സലാ മോനോന്‍, റീനു തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അലക്സ് എം. കടവില്‍, മോഹന്‍ വി. ആര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. ക്യാമറ രാജീവ് രവി.


Click it and Unblock the Notifications