വിഷുവിന് എട്ട് ചിത്രങ്ങള്‍

By Staff

വിഷുവിന് എട്ട് ചിത്രങ്ങള്‍
ഏപ്രില്‍ 11, 2004

എട്ട് ചിത്രങ്ങളാണ് ഇത്തവണ വിഷുവിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഇവയില്‍ നാല് ചിത്രങ്ങള്‍ റിലീസായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇത്തവണ വിഷു ആഘോഷം പങ്കിടാനെത്തുന്നുണ്ട്.

, , , തെക്കേക്കര സൂപ്പര്‍ഫാസ്റ്, , , , അിനക്ഷത്രം എന്നിവയാണ് ഇത്തവണത്തെ വിഷുചിത്രങ്ങള്‍. ഇവയില്‍ വെള്ളിനക്ഷത്രം, വജ്രം, വിസ്മയത്തുമ്പത്ത്, തെക്കേക്കര സൂപ്പര്‍ഫാസ്റ് എന്നിവ റിലീസായി.

വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം വിഷുവിന് രണ്ടാഴ്ച മുമ്പുതന്നെ തിയേറ്ററിലെത്തി. ഹൊറര്‍ ചിത്രമായ വെള്ളിനക്ഷത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമല്ല ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനായ വിസ്മയത്തുമ്പത്ത്, മമ്മൂട്ടി ചിത്രം വജ്രം എന്നിവ ഏപ്രില്‍ ഒമ്പത് ശനിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് അതീന്ദ്രിയ ശക്തികളുമായി വിനിമയത്തിലേര്‍പ്പെടുന്ന ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

റിലീസിംഗിനുള്ള തടസങ്ങള്‍ മറികടന്നാണ് വജ്രം തിയേറ്ററിലെത്തിയത്. കഴിഞ്ഞ ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ഈ ചിത്രത്തിന്റെ റിലീസിംഗ് പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ വസുന്ധരാദാസാണ് നായിക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുക്കിയ ചിത്രമാണ് താഹ സംവിധാനം ചെയ്ത തെക്കേക്കര സൂപ്പര്‍ഫാസ്റ്. പല കാരണങ്ങളാല്‍ ഈ ചിത്രത്തിന്റെ റിലീസിംഗ് നടന്നിരുന്നില്ല. ഇപ്പോള്‍ വെളിച്ചം കാണാന്‍ അവസരം ലഭിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മുകേഷും ദിലീപുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോഷി സംവിധാനം ചെയ്ത റണ്‍വെയില്‍ ദിലീപ് ആക്ഷന്‍ ഹീറോയായാണ് പ്രത്യക്ഷപ്പെടുന്നത്. കാവ്യമാധവനാണ് ചിത്രത്തിലെ നായിക. ഉദയ്കൃഷ്ണ- സിബി കെ. തോമസ് ടീമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സിബി മലയിലിന്റെ ജലോത്സവത്തില്‍ കുഞ്ചാക്കോ ബോബനും നവ്യാനായരുമാണ് നായികാനായകന്‍മാര്‍. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. എം. സിന്ധുരാജിന്റേതാണ് തിരക്കഥ.

ഒരു ഇടവേളക്ക് ശേഷം റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിക്കാത്ത ചന്തുവില്‍ ജയസൂര്യയാണ് നായകന്‍. ചിരിമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഈ ചിത്രത്തില്‍ നവ്യാനായരും ഭാവനയുമാണ് നായികമാര്‍. റാഫി മെക്കാര്‍ട്ടിന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സുരേഷ്ഗോപി നായകനാവുന്ന അിനക്ഷത്രം ഒരു ഹൊറര്‍ ചിത്രമാണ്. വൈകി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണിത്. കരീം സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഐശ്വര്യയാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X