ജാസി ഗിഫ്റ്റിന് തിരക്കേറുന്നു
ജാസി ഗിഫ്റ്റിന് തിരക്കേറുന്നു
ഏപ്രില്‍ 12, 2004
ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളിലൂടെ ചലച്ചിത്രഗാന ശ്രോതാക്കളുടെ ഹരമായി മാറിയ സംഗീതസംവിധായകന്‍ ജാസി ഗിഫ്റ്റിന് തിരക്കേറുന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായി ജാസി ഗിഫ്റ്റ് മാറിക്കഴിഞ്ഞു.
പുതിയ നാല് ചിത്രങ്ങള്‍ക്കാണ് ജാസി ഗിഫ്റ്റ് സംഗീതം നല്‍കുന്നത്. അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന ഡിസംബര്‍, കെ. ബി. മധുവിന്റെ ശംഭു, രഞ്ജിത്ത് ലാല്‍ ഒരുക്കുന്ന എന്നിട്ടും, ഫോര്‍ ദി പീപ്പിളിന്റെ സംവിധായകനായ ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം- ജാസി ഗിഫ്റ്റ് ഈണം പകരുന്ന ചിത്രങ്ങള്‍ ഇവയാണ്.
ജാസി ഈണം നല്‍കുന്ന ഡിസംബറിലെ ഗാനങ്ങള്‍ യേശുദാസും പാടുന്നുണ്ട്. രണ്ട് ഗാനങ്ങള്‍ ഈയിടെ റെക്കോഡ് ചെയ്തു. ജയരാജിന്റെ പുതിയ ചിത്രത്തിലും ജാസി ഈണമൊരുക്കിയ ഗാനങ്ങള്‍ യേശുദാസ് പാടും.
എന്നിട്ടും എന്ന ചിത്രത്തില്‍ ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളെഴുതിയ കൈതപ്രമാണ് വരികളെഴുതുന്നത്. ജാസി-കൈതപ്രം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.


Click it and Unblock the Notifications