ഫോര്‍ ദ പീപ്പിള്‍ കന്നടത്തിലേയ്ക്കും
ഫോര്‍ ദ പീപ്പിള്‍ കന്നടത്തിലേയ്ക്കും
ഏപ്രില്‍ 12, 2005
മലയാളത്തില്‍ ഹിറ്റായ ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രം കന്നടത്തില്‍ ചിത്രീകരിയ്ക്കുന്നു. കൈതപ്രം സന്തോഷാണ് ചിത്രം കന്നടത്തില്‍ സംവിധാനം ചെയ്യുന്നത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരിയുടെ മകനാണ് സന്തോഷ്യ. കാസര്‍കോട് നാരായണനാണ് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. സുരേഷ് യെല്ലപ്പയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.
ഇതോടെ ജാസി ഗിഫ്റ്റ് കന്നട ചലച്ചിത്ര ലോകത്തേയ്ക്കും പ്രവേശിയ്ക്കുകയാണ്. തമിഴിലും തെലുങ്കിലും ജാസിയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. റെയിന്‍ റെയിന്‍ എന്ന ചിത്രത്തില്‍ ജാസി ഗിഫ്റ്റ് പാടിയ തെമ്മ, തെമ്മ എന്ന ഗാനവും ഈ ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രമെന്ന ഖ്യാതിയും ഇതിനുണ്ട്. ഇതിലൊരു ഗാനവും ദീപാങ്കുരന്‍ പാടുന്നുണ്ട്. മറ്റു ഗാനങ്ങള്‍ പാടുന്നത് ജാസി തന്നെയാണ്. കന്നഡത്തിലെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ രാമകൃഷ്ണമഞ്ചേശ്വര്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം ഗാനെഴുതുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഫോര്‍ ദ പീപ്പിളിലഭിനയിച്ച സുനില്‍, ഉണ്ണി ശിവപാല്‍ തുടങ്ങിയവരും കന്നടത്തിലെ പുതുമുഖങ്ങളോടൊപ്പം ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ബാംഗ്ലൂരിലെ കോളജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ചിത്രീകരണം നടത്തുന്ന ഈ ചലച്ചിത്രം ജൂണ്‍ മാസത്തില്‍ തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications