വിഷുവിന് വെറും രണ്ട് ചിത്രങ്ങള്‍

By Staff

വിഷുവിന് വെറും രണ്ട് ചിത്രങ്ങള്‍
ഏപ്രില്‍ 14, 2002

മലയാള സിനിമ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണോ? വിഷുവിന് തിയേറ്ററുകളിലെത്തിയത് വെറും രണ്ട് ചിത്രങ്ങള്‍ മാത്രമാണ്. മലയാള സിനിമാ വ്യവസായത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നും അത് ചികിത്സിച്ചു മാറ്റാനാവാത്ത വിധം കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണെന്നുമല്ലേ ഇത് വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതല്‍ സിനിമകള്‍ തിയേറ്ററിലെത്തുന്നത് വിഷുവേളയിലാണ്. രണ്ട് മാസത്തെ വേനല്‍ അവധികാലത്താണ് തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തുന്നത്. വിഷുവിന് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ മുമ്പൊക്കെ നിര്‍മാതാക്കള്‍ മത്സരിക്കാറുണ്ടായിരുന്നത് ഇതുകൊണ്ടാണ്. അങ്ങനെ മത്സരിച്ച് ഇത്തവണ തിയേറ്ററിലെത്തിയതോ രണ്ട് ചിത്രങ്ങള്‍ മാത്രം. മലയാള സിനിമ അങ്ങേയറ്റം ഗതി കെട്ടുപോയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു സിനിമക്കാരുടെ ഈ വിഷുആഘോഷം.

വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍, സുന്ദര്‍ദാസിന്റെ കുബേരന്‍ എന്നീ ചിത്രങ്ങളാണ് വിഷു ചിത്രങ്ങളായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ വിഷുവിനെത്തുമെന്നാണ് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. മോഹന്‍ലാല്‍ ചിത്രമായ തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനും മമ്മൂട്ടി ചിത്രമായ ബിജു വര്‍ക്കിയുടെ ഫാന്റം പൈലിയും ഷൂട്ടിംഗ് പൂര്‍ത്തിയാകാത്തതുകൊണ്ടാണ് വിഷു ചിത്രമായി തിയേറ്ററിലെത്താതെ പോയതെങ്കില്‍ സുരേഷ് ഗോപി ചിത്രമായ ജമീന്ദാര്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഏറെയായിട്ടും ഈ വിഷുവിനും വെളിച്ചം കാണാതെ പോയത് മറ്റെന്തോ സാങ്കേതിക പ്രശ്നം കൊണ്ടാണ്.

രഞ്ജിത്തിന്റെ നന്ദനവും ഇത്തവണ വിഷുവിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടും നന്ദനം വിഷുചിത്രമായി തിയേറ്ററിലെത്തിയില്ല.


കുബേരനാവാന്‍ മോഹിക്കുന്ന സിദ്ധാര്‍ഥന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് സുന്ദരര്‍ദാസിന്റെ കുബേരന്‍ പറയുന്നത്...


വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ രണ്ട് ഊമകളുടെ പ്രണയത്തിന്റെ കഥയാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X